തോ​ടു​ക​ൾ ശു​ചീ​ക​രി​ച്ചി​ല്ല, കു​ത്തി​യി​രി​പ്പു സ​മ​ര​വു​മാ​യി കൗ​ണ്‍​സി​ല​ർ​മാ​ർ
Friday, May 22, 2020 1:06 AM IST
തൃ​ശൂ​ർ: തോ​ടു​ക​ൾ വൃ​ത്തി​യാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നി​ലെ മൂ​ന്നു വ​നി​താ കൗ​ണ്‍​സി​ല​ർ​മാ​ർ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​ൽ കു​ത്തി​യി​രി​പ്പു സ​മ​രം ന​ട​ത്തി. മ​ഴ പെ​യ്താ​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന ന​ഗ​ര​മേ​ഖ​ല​യി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ വ​നി​താ കൗ​ണ്‍​സി​ല​ർ​മാ​രാ​ണ് കു​ത്തി​യി​രി​പ്പു സ​മ​രം ന​ട​ത്തു​ക. ഗാ​ന്ധി​ന​ഗ​ർ, പെ​രി​ങ്ങാ​വ്, കി​ഴ​ക്കും​പാ​ട്ടു​ക​ര എ​ന്നീ ഡി​വി​ഷ​നി​ലെ കൗ​ണ്‍​സി​ല​ർ​മാ​രാ​യ സു​ബി ബാ​ബു, പ്ര​സീ​ജ ഗോ​പ​കു​മാ​ർ, ബി. ​ഗീ​ത എ​ന്നി​വ​രാ​ണു സ​മ​രം ന​ട​ത്തി​യ​ത്. എം.​പി. വി​ൻ​സെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ജ​ൻ പ​ല്ല​ൻ, ഐ.​പി. പോ​ൾ, സി.​ബി. ഗീ​ത, പ്രി​ൻ​സി രാ​ജു എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.