പൂ​ങ്കു​ന്ന​ത്തെ കാ​ന വൃ​ത്തി​യാ​ക്കി
Friday, May 22, 2020 1:06 AM IST
തൃ​ശൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ "ഇ​നി ഞാ​ൻ ഒ​ഴു​ക​ട്ടെ​' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി, പൂ​ങ്കു​ന്നം ഭാ​ഗ​ത്തു വ​ർ​ഷ​ങ്ങ​ളാ​യി മൂ​ടി​ക്കി​ട​ന്നി​രു​ന്ന കാ​ന തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നും പ​രി​സ​ര​വാ​സി​ക​ളും സ​ഹ​ക​രി​ച്ച് വീ​ണ്ടെ​ടു​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ​ക്കു തു​ട​ക്ക​മാ​യി. പൂ​ങ്കു​ന്നം-​പു​ഴ​യ്ക്ക​ൽ റോ​ഡി​ന്‍റെ ഇ​ട​തു​വ​ശ​ത്തു മു​രു​ഗന​ഗ​ർ റോ​ഡ് മു​ത​ൽ ലെ​നി​ൻ ന​ഗ​ർ റോ​ഡ് വ​രെ​യു​ള്ള ഭാ​ഗ​ത്തെ കാ​ന​യാ​ണ് ഇ​ത്ത​ര​ത്തി​ൽ വൃ​ത്തി​യാ​ക്കു​ന്ന​ത്.

വ​ർ​ഷ​ക്കാ​ല​ത്തു നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ന്ന ഈ ​കാ​ന വൃ​ത്തി​യാ​ക്കു​ന്ന​തി​നു കോ​ർ​പ​റേ​ഷ​നും ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ രാ​വു​ണ്ണി​ക്കു​മൊ​പ്പം ഐ​ല​ൻഡ് അ​വ​ന്യൂ, ലെ​നി​ൻ ന​ഗ​ർ, ക്യാ​പ്പി​റ്റ​ൽ ഗാ​ല​ക്സി എ​ന്നീ റ​സി​ഡ​ൻ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളും സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്. സു​ബ്ര​ഹ്മ​ണ്യ​ൻ, നാ​ഗ​ഭ​ര​ണി, ടോ​ണി എ​ന്നി​വ​രാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ റാ​ഫി പി. ​ജോ​സ്, ഡി​പി​സി അം​ഗം വ​ർ​ഗീ​സ് ക​ണ്ടം​കു​ള​ത്തി എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു പു​രോ​ഗ​തി വി​ല​യി​രു​ത്തി. പ​ണി​ക​ൾ ഇ​ന്നും തു​ട​രും.