ഗുരുവായൂർ റെ​യി​ൽ​വേ ഗേ​റ്റ് ഇ​ന്ന് നാ​ലു മ​ണി​ക്കൂ​ർ അ​ട​ച്ചി​ടും
Friday, May 22, 2020 1:06 AM IST
ഗു​രു​വാ​യൂ​ർ: കി​ഴ​ക്കേ ന​ട റെ​യി​ൽ​വേ ​ഗേ​റ്റ് ഇ​ന്നു രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട്ട് മൂ​ന്ന് വ​രെ അ​ട​ച്ചി​ടും. ഈ ​സ​മ​യം വാ​ഹ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ച് വി​ടും. റെ​യി​ൽ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നാ​യാ​ണ് ഗേ​റ്റ് അ​ട​ച്ചി​ടു​ന്ന​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ഴു മു​ത​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴു വ​രെ റെ​യി​ൽ​വെ ഗേ​റ്റ് അ​ട​ച്ചി​ട്ട് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​രു​ന്നു.

ഇ​തി​നി​ട​യി​ൽ പ്ര​ധാ​ന പാ​ള​ത്തി​ൽ തു​രു​ന്പ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​ഭാ​ഗ​ത്തെ റെ​യി​ൽ മാ​റ്റി സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. പ്ര​ധാ​ന റെ​യി​ൽ ആ​യ​തി​നാ​ൽ രാ​ത്രി​യി​ലെ ജോ​ലി​ക​ൾ ദു​ഷ്ക​ര​മാ​കു​മെ​ന്ന​തി​നാ​ലാ​ണ് പ​ക​ൽ സ​മ​യ​ത്തേ​ക്ക് മാ​റ്റി​യ​ത്.

ഗു​രു​വാ​യൂ​രി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന റെ​യി​ൽ​വേ ഗേ​റ്റാ​ണി​ത്.​ ഗേ​റ്റ് അ​ട​ച്ച സ​മ​യ​ത്ത് നെന്മി​നി ഗേ​റ്റ് വ​ഴി ചെ​റു​വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി വി​ടും. തൃ​ശൂ​ർ ഭാ​ഗ​ത്ത് നി​ന്നു വ​രു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ൾ കു​ന്നം​കു​ളം വ​ഴി വേ​ണം ഗു​രു​വാ​യൂ​രി​ലെ​ത്താ​ൻ. ട്രെ​യിൻ സ​ർവീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പ് മേ​ഖ​ല​യി​ലെ അ​റ്റ​കു​റ്റ പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നാ​ണ് റെ​യി​ൽ​വെ പ​ണി​ക​ൾ ന​ട​ത്തു​ന്ന​ത്.