വെ​ളി​ച്ച​വു​മി​ല്ല, പി​ഴ​യു​മി​ല്ല: ജോ​ണ്‍ ഡാ​നി​യേ​ൽ
Friday, May 22, 2020 1:04 AM IST
തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ പാ​ട്ടു​രാ​യ്ക്ക​ൽ മൂ​ന്നാംഡി​വി​ഷ​നി​ലും പ​ഴ​യ മു​നി​സി​പ്പ​ൽ പ​രി​ധി​യി​ലെ ഡി​വി​ഷ​നു​ക​ളി​ലും ക​ഴി​ഞ്ഞ മൂ​ന്നുമാ​സ​ങ്ങ​ളാ​യി തെ​രു​വുവി​ള​ക്കു​ക​ൾ ക​ത്തു​ന്നി​ല്ലെ​ന്നു ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ണ്‍ ഡാ​നി​യേ​ൽ കു​റ്റ​പ്പെ​ടു​ത്തി. തെ​രു​വുവി​ള​ക്കു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി മാ​റ്റി ഇ​ടാ​തെ വ​രു​ന്പോ​ൾ ക​രാ​റു​കാ​രി​ൽനി​ന്നു പി​ഴ​യും കോ​ർ​പ​റേ​ഷ​ൻ ഈ​ടാ​ക്കിക്കാ​ണു​ന്നി​ല്ല. ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ൾ നി​ല​വി​ൽ വ​ന്നി​ട്ടും തെ​രു​വു​വി​ള​ക്കു​ക​ളു​ടെ പ​രി​പാ​ല​ന​ത്തി​ൽ കൃ​ത്യ​വി​ലോ​പം തു​ട​രു​ക​യാ​ണെ​ന്ന് കൗ​ണ്‍​സി​ല​ർ പ​റ​ഞ്ഞു.