മഴക്കാല ഭീതിയിൽ ത​ളി​ക​ക​ല്ലിലെ ആ​ദി​വാ​സി​ക​ൾ
Friday, May 22, 2020 1:04 AM IST
മം​ഗ​ലം​ഡാം: ക​ട​പ്പാ​റ​യ്ക്ക​ടു​ത്ത് വ​ന​ത്തി​ന​ക​ത്തെ​ത​ളി​ക​ക​ല്ലി​ലെ ആ​ദി​വാ​സി​ക​ൾ​ക്ക് ഈ ​മ​ഴ​ക്കാ​ല​ത്തും ദു​രി​ത​പ​ർ​വം താ​ണ്ട​ണം. കോ​ള​നി​യി​ൽ​നി​ന്നും ക​ട​പ്പാ​റ​യ്ക്ക് എ​ത്താ​നു​ള്ള വ​ഴി​യി​ൽ പോ​ത്തം​തോ​ടി​നു കു​റു​കേ പാ​ലം നി​ർ​മാ​ണം വൈ​കു​ന്ന​താ​ണ് കോ​ള​നി​ക്കാ​രു​ടെ യാ​ത്രാ​ദു​രി​തം വ​ർ​ധി​പ്പി​ക്കു​ന്ന​ത്. തോ​ടു​നി​റ​ഞ്ഞാ​ൽ പി​ന്നെ യാ​ത്ര മു​ട​ങ്ങും. കാ​ല​വ​ർ​ഷ​ത്തി​ൽ ന​ല്ല കു​ത്തൊ​ഴു​ക്കു​ള്ള തോ​ടു മു​റി​ച്ച് ക​ട​ക്ക​ൽ അ​പ​ക​ട​ക​ര​മാ​ണ്. നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളും ഇ​വി​ടെ​യു​ണ്ടാ​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ​വ​ർ​ഷം തോ​ട്ടി​ലെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട ആ​ദി​വാ​സി യു​വാ​വി​നെ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. കോ​ള​നി​യി​ലെ വേ​ലു​ണ്ണി​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഇ​തി​ന് ഒ​രാ​ഴ്ച​മു​ന്പ് മ​റ്റൊ​രാ​ളും ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് വ​ള്ളി​ക​ളി​ൽ തൂ​ങ്ങി​യും ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. ര​ണ്ടു​വ​ർ​ഷം​മു​ന്പ് കോ​ള​നി​യി​ലെ ച​ന്ദ്ര​ന്‍റെ മ​ക​ൻ ബാ​ല​ച​ന്ദ്ര​ൻ (16) ഒ​ഴു​ക്കി​ൽ​പ്പെ​ട്ടി​രു​ന്നു.

ഇ​രു​ന്നൂ​റു​മീ​റ്റ​റോ​ളം ദൂ​രം ഒ​ഴു​കി​പോ​യ​തി​നു​ശേ​ഷം ക​ല്ലി​ൽ പി​ടി​ച്ചാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഓ​രോ​വ​ർ​ഷ​വും ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി​പേ​രാ​ണ് അ​പ​ക​ട​ങ്ങ​ളി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ടു​ന്ന​ത്. 2004-ൽ ​കാ​ട്ടു​ചോ​ല​യി​ലെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് ഏ​ഴു​വ​യ​സു​കാ​രി മി​നി​മോ​ൾ മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് തോ​ടി​ന് കു​റു​കേ പാ​ലം വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യ​ത്. തു​ട​ർ​ന്ന് ഉൗ​രു​മൂ​പ്പ​ൻ രാ​ഘ​വ​ൻ പ​ല ഓ​ഫീ​സു​ക​ളും നി​ര​വ​ധി​ത​വ​ണ ക​യ​റി​യി​റ​ങ്ങി.

2007-ൽ ​വ​നം​വ​കു​പ്പ് നേ​രി​ട്ടാ​ണ് ക​ട​പ്പാ​റ​യി​ൽ​നി​ന്നും കോ​ള​നി​യി​ലേ​ക്ക് വാ​ഹ​നം പോ​കാ​വു​ന്ന റോ​ഡും തോ​ടി​നു കു​റു​കെ പാ​ല​വും നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട​ത്. അ​ന്ന​ത്തെ വ​നം​മ​ന്ത്രി ബി​നോ​യ് വി​ശ്വം ക​ട​പ്പാ​റ​യി​ലെ​ത്തി 2007 ജൂ​ണി​ൽ റോ​ഡി​നു ത​റ​ക്ക​ല്ലി​ട്ടു.

പ​ണി തു​ട​ങ്ങി​യെ​ങ്കി​ലും ആ ​വ​ർ​ഷ​മു​ണ്ടാ​യ അ​തി​വ​ർ​ഷ​ത്തി​ൽ നി​ർ​മി​ച്ച റോ​ഡ് മ​ല​വെ​ള്ള​പാ​ച്ചി​ലി​ൽ ഒ​ലി​ച്ചു​പോ​യി. ഇ​തോ​ടെ വ​നം​വ​കു​പ്പ് റോ​ഡു​പ​ണി ഉ​പേ​ക്ഷി​ച്ചു.

തു​ട​ർ​ന്നും മൂ​പ്പ​ൻ രാ​ഘ​വ​ൻ നി​വേ​ദ​ന​ങ്ങ​ളും അ​പേ​ഷ​ക​ളു​മാ​യി വാ​ർ​ഡ് മെം​ബ​ർ മു​ത​ൽ മു​ഖ്യ​മ​ന്ത്രി വ​രെ​യു​ള്ള​വ​രെ സ​മീ​പി​ച്ചു. ഒ​ടു​വി​ൽ 2016 ജ​നു​വ​രി​യി​ൽ ന​ബാ​ർ​ഡി​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് റോ​ഡും പാ​ല​വും നി​ർ​മി​ക്കാ​ൻ അ​നു​മ​തി​യാ​യി റോ​ഡ് പ​ണി​യും തു​ട​ങ്ങി.

ക​ട​പ്പാ​റ​യി​ൽ​നി​ന്നും കോ​ള​നി​വ​രെ​യു​ള്ള റോ​ഡി​ന്‍റെ പ​ണി​ക​ൾ 80 ശ​ത​മാ​ന​വും പൂ​ർ​ത്തി​യാ​ക്കി. കോ​ള​നി ഭാ​ഗ​ത്ത് മു​ന്നൂ​റു​മീ​റ്റ​ർ ദൂ​രം മാ​ത്ര​മേ ഇ​നി റോ​ഡ് പ​ണി പൂ​ർ​ത്തി​ക​രി​ക്കാ​നു​ള്ളൂ.
പോ​ത്തം​തോ​ട്ടി​ൽ പാ​ലം നി​ർ​മാ​ണ​ത്തി​നു പി​ല്ല​റി​ന് കു​ഴി​യെ​ടു​ത്ത​ത​ല്ലാ​തെ മ​റ്റൊ​ന്നും മു​ന്നോ​ട്ടു​പോ​യി​ല്ല. അ​നു​വ​ദി​ച്ച ഫ​ണ്ട് യ​ഥാ​സ​മ​യം ക​രാ​റു​കാ​ര​ന് ന​ല്കാ​തെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​യ​തോ​ടെ പി​ടി​ച്ചു നി​ല്ക്കാ​നാ​കാ​തെ പ​ണി​നി​ർ​ത്തി ക​രാ​റു​കാ​ര​നും സ്ഥ​ലം​വി​ട്ടു.

ഒ​ടു​വി​ൽ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ൽ​നി​ന്നു​ള്ള ഫ​ണ്ട് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പോ​ത്തം​തോ​ട്ടി​ൽ കാ​ട്ടു​ചോ​ല​ക്ക് കു​റു​കെ പാ​ലം നി​ർ​മി​ക്കാ​ൻ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് പു​തി​യ വി​വ​രം. ഒ​ന്നേ​കാ​ൽ കോ​ടി രൂ​പ​യു​ടേ​താ​ണ് പ​ദ്ധ​തി. എ​ന്നാ​ൽ ഇ​തി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ൾ എ​വി​ടെ​യു​മെ​ത്തി​യി​ല്ല. ഇ​തി​നാ​ൽ ഈ ​മ​ഴ​ക്കാ​ല​വും ത​ളി​ക​ക​ല്ലു​കാ​ർ​ക്ക് പു​റം​ലോ​കം കാ​ണാ​ൻ സാ​ഹ​സ​പ്പെ​ടേ​ണ്ടി​വ​രും.