ലോ​ക്ക് ഡൗ​ൺ ഠിഷ്യും ഠിഷ്യും
Friday, April 3, 2020 12:04 AM IST
പു​ന്നം​പ​റ​മ്പ്: പ്ര​തി​രോ​ധം ത​ന്നെ പ്ര​തി​വി​ധി, ലോ​ക്ക് ഡൗ​ൺ​കാ​ല​ത്ത് ക​രാ​ട്ടെ പ​രി​ശീ​ല​ന​ത്തി​ലാ​ണ് പു​ളി​യാ​മ​ക്ക​ൽ കു​ടും​ബം. വ​ട​ക്കാ​ഞ്ചേ​രി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റും, ക​രാ​ട്ടെ മാ​സ്റ്റ​റു​മാ​യ ജി​ജോ കു​രി​യ​നും കു​ടും​ബ​വു​മാ​ണ് സ്വ​ന്തം വീ​ട്ടി​ൽ പ്ര​തി​ദി​നം ഒ​ന്ന​ര മ​ണി​ക്കൂ​ർ നേ​രം ക​രാ​ട്ടെ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. ജി ​ജോ​യു​ടെ സ​ഹോ​ദ​ര​ൻ, ജോ​ജോ, ഇ​വ​രു​ടെ അ​ർ​ധ സ​ഹോ​ദ​ര​ൻ സ​ഞ്ജു എ​ന്നി​വ​രും മ​ക്ക​ളാ​യ ജി​ര​ണ്‍ (22), ജാ​ൻ​വി (12), ആ​ൽ​ഡ്രി​ൻ (10), ഫെ​റ(9), ജോ​വാ​ൻ (മി​ന്നു , ആറ്) എ​ന്നി​വ​ർ രാ​വി​ലെ ആ​റ​ര മു​ത​ൽ എ​ട്ടു വ​രെ​യാ​ണു ക​ഠി​ന പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. ജോ​വാ​ൻ യെ​ല്ലോ ബെ​ൽ​റ്റ് നേ​ടി​യി​ട്ടു​ണ്ട്. കി​ര​ണ്‍ ബ്ലാ​ക്ക് ബെ​ൽ​റ്റു​കാ​ര​നാ​ണ്. ജി​ജോ സി​ക്സ്ത്‌​ഡാ​നും, ജോ​ജോ ഫി​ഫ്ത്ത് ഡാ​നു​മാ​ണ്.