ക​റ​ങ്ങി​ന​ട​ന്ന പ്ര​വാ​സി​ക്കെ​തി​രെ കേ​സെ​ടു​ത്തു
Wednesday, April 1, 2020 12:31 AM IST
വ​ര​ന്ത​ര​പ്പി​ള്ളി: വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ക​റ​ങ്ങി​ന​ട​ന്ന യു​വാ​വി​നെ​തി​രെ വ​ര​ന്ത​ര​പ്പി​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്തു.
വ​ര​ന്ത​ര​പ്പി​ള്ളി ചു​ള്ളി​യി​ൽ ജോ​സ​ഫ് (40)നെ​തി​രെ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഈ ​മാ​സം 11 ന് ​ഇ​റാ​ഖി​ൽ നി​ന്നെ​ത്തി​യ ഇ​യാ​ളോ​ട് വീ​ട്ടു നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​യാ​ൾ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ൽ നി​ർ​ദേ​ശം ലം​ഘി​ച്ച് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ വീ​ണ്ടും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹോം ​ഐ​സൊ​ലേ​ഷനി​ലേ​ക്ക് മാ​റ്റി.

നി​സാ​മു​ദ്ദീ​നി​ൽ പോ​യ​ത്
ര​ണ്ടു പേ​ർ

തൃ​ശൂ​ർ: ഡ​ൽ​ഹി ​നി​സാ​മു​ദ്ദീ​നി​ൽ ന​ട​ന്ന മ​ത​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ല​യി​ൽനി​ന്ന ര​ണ്ടുപേ​ർ പോ​യി മ​ട​ങ്ങിവ​ന്ന​താ​യി ക​ണ്ടെ​ത്തി.
ഇ​വ​ർ ക​ഴി​ഞ്ഞ 12നാണ് ​തി​രി​ച്ചെ​ത്തിയത്. ഇ​വ​രു​ടെ ക്വാ​റ​ന്‍റൈൻ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​താ​ണെ​ന്നും ഇ​തുവ​രെ രോ​ഗ ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.