പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ​ക്കു കു​ട, വെ​ള്ളം
Saturday, March 28, 2020 11:53 PM IST
തൃ​ശൂ​ർ: സി​റ്റി പോ​ലീ​സി​ലെ ഡ്യൂ​ട്ടി​യി​ലു​ള്ള മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാനുള്ള കൈ ​യുറ​യും മാ​സ്കും വി​ത​ര​ണം ചെ​യ്തു. എ​ല്ലാ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും അ​വ​ർ ഡ്യൂ​ട്ടി നി​ർ​വ​ഹി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന പ​ദ്ധ​തി​ക്കും തു​ട​ക്ക​മാ​യ​താ​യി ക​മ്മീ​ഷ​ണ​ർ ആ​ദി​ത്യ പ​റ​ഞ്ഞു. ഇ​സാ​ഫ് ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണു വെ​യി​ല​ത്ത് ഡ്യൂ​ട്ടി ചെ​യ്യു​ന്ന പോ​ലീ​സു​ ദ്യോ​ഗ​സ്ഥ​ർ​ക്കു കു​ട ന​ൽ​കു​ന്ന​ത്.