രോ​ഗ​ബാ​ധ​യെ​ന്നു ക​രു​തി വീ​ട്ടു​ജോ​ലി​ക്കാരിയെ പെ​രു​വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ടു
Wednesday, March 25, 2020 11:30 PM IST
പു​തു​ക്കാ​ട്: പൊ​ന്നാ​നി​യി​ൽ വീ​ട്ടു​ജോ​ലി​ക്കു നി​ന്ന വ​യോ​ധി​ക​യെ രോ​ഗ​ബാ​ധ​യു​ണ്ടെ​ന്നു പ​റ​ഞ്ഞ് വീ​ട്ടു​കാ​ർ പെ​രു​വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ടു.​
കി​ലോ​മീ​റ്റ​റു​ക​ളോ​ളം ന​ട​ന്ന് അ​വ​ശ​യാ​യ വ​യോ​ധി​ക​യെ പു​തു​ക്കാ​ട് പോ​ലീ​സ് സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. കൊ​ല്ലം സ്വ​ദേ​ശി​യാ​യ 60 കാ​രി​ക്കാ​ണ് ഈ ​ദു​ര​വ​സ്ഥ. ഏ​ജ​ൻ​സി മു​ഖേ​ന പൊ​ന്നാ​നി​യി​ലെ ഒ​രു വീ​ട്ടി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ഈ ​വ​യോ​ധി​ക. കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ന്നു പ​റ​ഞ്ഞ് ഇ​വ​രെ വീ​ട്ടു​കാ​ർ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ തൃ​ശൂ​രി​ൽ ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നു.
ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​ലും പ​ണ​മി​ല്ലാ​തെ വ​ല​ഞ്ഞ വ​യോ​ധി​ക എ​ങ്ങോ​ട്ടെ​ന്നി​ല്ലാ​തെ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ന​ട​ക്കു​ക​യാ​യി​രു​ന്നു.​പ​ത്തു കി​ലോ​മീ​റ്റ​റി​ലേ​റെ ന​ട​ന്ന് അ​വ​ശ​യാ​യ വ​യോ​ധി​ക ആ​ന്പ​ല്ലൂ​രി​ൽ വ​ഴി​യോ​ര​ത്ത് ഇ​രി​ക്കു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​രാ​ണ് പു​തു​ക്കാ​ട് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​ത്.
പു​തു​ക്കാ​ട് എ​സ്എ​ച്ച്ഒ എ​സ്.​പി.​സു​ധീ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വ​യോ​ധി​ക​യ്ക്ക് ഭ​ക്ഷ​ണം വാ​ങ്ങി​കൊ​ടു​ത്ത​ശേ​ഷം പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി.
പ​നി​യോ മ​റ്റ് രോ​ഗ​ല​ക്ഷ​ണ​മോ ഒ​ന്നും ഇ​ല്ലെ​ന്ന് ക​ണ്ട​ത്തി​യ​തോ​ടെ ഇ​വ​രെ പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കി​ല​യി​ലെ ഐ​സോ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്ക് മാ​റ്റി. ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ആം​ബു​ല​ൻ​സു​മാ​യെ​ത്തി​യാ​ണ് ഇ​വ​രെ കി​ല​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്.
കൊ​ല്ലം സ്വ​ദേ​ശി​യാ​യ ത​നി​ക്ക് സ്വ​ന്ത​മാ​യി വീ​ടി​ല്ലെ​ന്നും, വ​ർ​ഷ​ങ്ങ​ളാ​യി പൊ​ന്നാ​നി​യി​ൽ പ​ല വീ​ടു​ക​ളി​ൽ ജോ​ലി ചെ​യ്താ​ണ് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​തെ​ന്നും വ​യോ​ധി​ക പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.
വ​യോ​ധി​ക​യെ പെ​രു​വ​ഴി​യി​ൽ ത​ള്ളി​യ വീ​ട്ടു​കാ​രെ​യും, ഏ​ജ​ൻ​സി​യെ​യും കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നു പു​തു​ക്കാ​ട് പോ​ലീ​സ് അ​റി​യി​ച്ചു.