വീ​ട്ടി​ലി​രി​പ്പ് വെ​റു​തേ​യ​ല്ല... നേ​ഹ​യു​ടെ ചി​ത്ര​ങ്ങ​ൾ വൈ​റ​ൽ
Wednesday, March 25, 2020 11:30 PM IST
തൃ​പ്ര​യാ​ർ: കോ​വി​ഡ് 19 വൈ​റ​സി​നെ തു​ര​ത്താ​നു​ള്ള ലോ​ക്ക് ഡൗ​ണി​ൽ വീ​ട്ടി​ൽ ചു​മ്മാ ഇ​രി​ക്കാ​തെ കി​ട്ടു​ന്ന സ​മ​യ​ത്തു ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കു​ക​യാ​ണ് നേ​ഹ.
ത​ല​ക്കോ​ട്ടു​ക​ര വി​ദ്യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ മൂ​ന്നാം​വ​ർ​ഷ സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​നി നേ​ഹ ഉ​ല്ലാ​സ് വ​ര​ച്ച ചി​ത്ര​ങ്ങ​ൾ ഇ​തി​നോ​ട​കം​ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. ഗ്രാ​ഫൈ​റ്റ് ചാ​ർ​ക്കോ​ൾ പെ​ൻ​സി​ൽ ഉ​പ​യോ​ഗി​ച്ച് പേ​പ്പ​റി​ലാ​ണ് ചി​ത്ര​ര​ച​ന. നേ​ഹ വ​ര​ച്ച മ​ദ​ർ​തെ​രേ​സ മു​ത​ൽ ബോ​ളി​വു​ഡ് താ​രം ഋ​ത്വി​ക് റോ​ഷ​ൻ​വ​രെ​യു​ള്ള​വ​രു​ടെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു.​
തൃ​പ്ര​യാ​ർ എ​ങ്ങൂ​ർ വീ​ട്ടി​ൽ ഉ​ല്ലാ​സ് സ​ജി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് നേ​ഹ. അ​നി​യ​ത്തി നി​യ പ​ഴു​വി​ൽ ശ്രീ​ഗോ​കു​ലം പ​ബ്ലി​ക് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഓ​ണ്‍​ലൈ​നി​ലൂ​ടെ​യാ​ണ് ചി​ത്ര​ര​ച​ന അ​ഭ്യ​സി​ച്ച​ത്. വീ​ട്ടി​ൽ അ​ട​ച്ചി​രി​ക്കു​ന്ന സ​മ​യം ഓ​ണ്‍​ലൈ​നാ​യി ആ​ർ​ക്കും എ​ളു​പ്പ​ത്തി​ൽ ചി​ത്ര​ര​ച​ന പ​ഠി​ക്കാ​വു​ന്ന​താ​ണെ​ന്നു നേ​ഹ പ​റ​ഞ്ഞു.