തൊ​ഴി​ലാ​ളി​ക​ൾ സ്ഥ​ലം​വി​ട്ടു: കോ​ൾ​പ്പ​ട​വി​ലെ വി​ള​വെ​ടു​പ്പു പ്ര​തി​സ​ന്ധി​യി​ലാ​യി
Wednesday, March 25, 2020 11:30 PM IST
അ​രി​ന്പൂ​ർ: കൊ​റോ​ണ ഭീ​തി പ​ട​ർ​ന്ന​തോ​ടെ വി​ള​വെ​ടു​ക്കു​ന്ന പാ​ട​ത്ത് കൊ​യ്ത്ത് മെ​ഷി​ൻ ഉ​പേ​ക്ഷി​ച്ച് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ൾ സ്ഥ​ലം വി​ട്ട​തോ​ടെ അ​രി​ന്പൂ​ർ ചാ​ലാ​ടി പ​ഴം കോ​ൾ​പ്പ​ട​വി​ലെ 600 ഏ​ക്ക​ർ​വി​ള​വെ​ടു​പ്പ് പ്ര​തി​സ​ന്ധി​യി​ലാ​യി. 728 ഏ​ക്ക​ർ നെ​ൽ കൃ​ഷി​യാ​ണ് ഈ ​പ​ട​വി​ലു​ള്ള​ത്.​ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ കൊ​യ്ത്ത് മെ​ഷി​ൻ തൊ​ഴി​ലാ​ളി​ക​ൾ ആ​രു​മ​റി​യാ​തെ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്നുക​ള​ഞ്ഞ​തെ​ന്ന് പ​ട​വ് പ്ര​സി​ഡ​ന്‍റ് കെ ​കെ ശ​ശി​ധ​ര​നും, സെ​ക്ര​ട്ട​റി സി ​കെ മോ​ഹ​ന​നും പ​റ​ഞ്ഞു. പ്ര​ശ്ന​ങ്ങ​ൾ​ക്ക് ആ​കാ​വു​ന്ന​ത്ര വേ​ഗ​ത്തി​ൽ പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് കേ​ര​ള ക​ർ​ഷ​ക​സം​ഘം മ​ണ​ലൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി വി .​എ​ൻ . സു​ർ​ജി​ത്തും, പ്ര​സി​ഡ​ന്‍റ് കെ.​പി.​ആ​ലി​യും ആ​വ​ശ്യ​പ്പെ​ട്ടു. കൃ​ഷി​മ​ന്ത്രി വി.​എ​സ് .സു​നി​ൽ​കു​മാ​റു​മാ​യി ടെ​ല​ഫോ​ണി​ൽ സം​സാ​രി​ച്ച് വി​വ​ര​ങ്ങ​ൾ ധ​രി​പ്പി​ച്ച​ിച്ചിട്ടുണ്ട്.