ഹാ​ൻ​ഡ് വാ​ഷ് കൗ​ണ്ട​റു​ക​ൾ ത​ക​ർ​ത്ത നി​ല​യി​ൽ
Wednesday, March 25, 2020 11:29 PM IST
ചാ​വ​ക്കാ​ട്: ഹാ​ൻ​ഡ് വാ​ഷ് കൗ​ണ്ട​റു​ക​ൾ സാ​മൂ​ഹ്യ​ദ്രോ​ഹി​ക​ൾ ത​ക​ർ​ത്തു. ഒ​രു​മ​ന​യൂ​ർ പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ക​രു​വാ​രു​കു​ണ്ട് കി​ണ​റി​നു സ​മീ​പ​വും, ടോ​ൾ പ​രി​സ​ര​ത്തും സ്ഥാ​പി​ച്ചി​രു​ന്ന ഹാ​ൻ​ഡ് വാ​ഷ് കൗ​ണ്ട​റു​ക​ളാ​ണ് ഇ​ന്ന​ലെ ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. രാ​വി​ലെ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ടാ​ങ്കു​ക​ളി​ൽ വെ​ള്ളം നി​റ​ച്ച​താ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. അ​ബ്ദു​ൾ വ​ഹാ​ബ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.