റേ​ഷ​ൻ വി​ഹി​തം എ​ത്തി​ച്ചു
Wednesday, March 25, 2020 11:26 PM IST
തൃ​ശൂ​ർ: മാ​ർ​ച്ച് മാ​സം ന​ൽ​കാ​നു​ള്ള റേ​ഷ​ൻവി​ഹി​തം ക​ട​ക​ളി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നു ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ ടി. ​അ​യ്യ​പ്പ​ദാ​സ് അ​റി​യി​ച്ചു. ഏ​പ്രി​ൽ മാ​സ​ത്തെ വി​ഹി​തം മാ​ർ​ച്ച് 30ന​കം എ​ത്തും.
ഒ​രേസ​മ​യം അ​ഞ്ചുപേ​രെ മാ​ത്ര​മാ​ണ് റേ​ഷ​ൻക​ട​ക​ളി​ൽ അ​നു​വ​ദി​ക്കു​ക. വ്യാ​പാ​രി​ക​ൾ​ക്കാ​യി മാ​സ്കു​ക​ളും ക​ട​ക​ളി​ലെ​ത്തു​ന്ന​വ​ർ​ക്കു വെ​ള്ളം, സോ​പ്പ്, സാ​നി​റ്റൈ​സ​ർ എ​ന്നി​വ​യും ന​ൽ​കി​യി​ട്ടു​ണ്ട്. ശു​ചി​ത്വ ​മി​ഷ​ൻ ത​യാറാ​ക്കി​യ പോ​സ്റ്റ​റു​ക​ളും റേ​ഷ​ൻക​ട​ക​ളി​ൽ പ​തി​ക്കും.
ക്വാറ​ന്‍റൈനി​ൽ ഉ​ള്ള​വ​ർ ഹെ​ൽ​ത്തി​ലെ​യോ ആ​രോ​ഗ്യ​ ഡി​പ്പാ​ർ​ട്ടുമെ​ന്‍റി​ലെ​യോ ആ​ളു​ക​ളെ അ​റി​യി​ച്ചാ​ൽ അ​വ​ർ റേ​ഷ​ൻ വീ​ടു​ക​ളി​ൽ എ​ത്തി​ക്കാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്നും സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. റേ​ഷ​ൻ​കാ​ർ​ഡി​ന്‍റെ ന​ന്പ​ർ മാ​ത്രം പ​റ​ഞ്ഞാ​ലും റേ​ഷ​ൻ ന​ൽ​കും. ആ​ദി​വാ​സിമേ​ഖ​ല​ക​ളി​ൽ വാ​തി​ൽ​പ്പ​ടി വി​ഹി​തം ഇ​പ്പോ​ഴും ന​ൽ​കു​ന്നു​ണ്ട്. സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ ക​ട എ​ന്ന സം​വി​ധാ​നം ചാ​ല​ക്കു​ടി​യി​ലും ജി​ല്ല​യി​ലെ മ​റ്റു ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലും ഫ​ല​വ​ത്താ​യി ന​ട​ക്കു​ന്നു​ണ്ട്. പൊ​തു​വി​പ​ണി​യി​ൽ എ​ല്ലാ​യി​ട​ത്തും കാ​ര്യ​ക്ഷ​മ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​ണ്ട്. അ​ധി​ക​വി​ല ഈ​ടാ​ക്കി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി കൈ​ക്കൊള്ളു​​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.