പു​തി​യ രോ​ഗ​സ്ഥി​രീ​ക​ര​ണ​മി​ല്ല, 12,462 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Wednesday, March 25, 2020 11:26 PM IST
തൃ​ശൂ​ർ: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​തു 12,462 പേ​ർ. 12,425 പേ​ർ വീ​ടു​ക​ളി​ലും 37 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള​ള​ത്.
ഇ​ന്ന​ലെ 11 പേ​രെ പു​തു​താ​യി ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ മൂ​ന്നുപേ​രെ വി​ട്ട​യ​ച്ചു. ജി​ല്ല​യി​ൽ ഇ​ന്ന​ലെ ല​ഭി​ച്ച അ​ഞ്ചു പ​രി​ശോ​ധ​ന​ാഫ​ല​ങ്ങ​ളും നെ​ഗ​റ്റീ​വാ​ണ്. 31 പേ​രു​ടെ സാ​ന്പി​ളു​ക​ൾ പു​തു​താ​യി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.
ഇ​തു​വ​രെ 512 പേ​രു​ടെ സാ​ന്പി​ളു​ക​ളാ​ണ് ആ​കെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തി​ൽ 74 പേ​രു​ടെ ഫ​ലം ഇ​നി​യും കി​ട്ടാ​നു​ണ്ട്. ക​ണ്‍​ട്രോ​ൾ സെ​ല്ലി​ലേ​ക്ക് ആ​കെ 598 കോ​ളു​ക​ളാ​ണ് ഇ​ന്ന​ലെ ല​ഭി​ച്ച​ത്.