നെ​ല്ലു വി​ള​ഞ്ഞു...കൊ​യ്തെ​ടു​ക്കാ​ൻ ക​ർ​ഷ​ക​രുടെ കാത്തിരിപ്പ്
Wednesday, March 25, 2020 11:26 PM IST
കൊ​ര​ട്ടി: നാ​ടെ​ങ്ങും കോ​വി​ഡ് 19 ഭീ​തി പ​ര​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ലോ​ക്ക് ഡൗ​ണി​ലും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ക​ന​ത്തേ​ക്കാ​വു​ന്ന മ​ഴ​യി​ലും മാ​ന​സി​ക പി​രി​മു​റു​ക്ക​ത്തി​ലാ​യി​രി​ക്കു​ക​യാ​ണു കൊ​ര​ട്ടി​ച്ചാ​ലി​നോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന പാ​ട​ശേ​ഖ​ര​ത്തെ ക​ർ​ഷ​ക​ർ. ഭൂ​രി​ഭാ​ഗം കൃ​ഷി​യി​ട​ങ്ങ​ൾ കൊ​യ്തെ​ടു​ത്ത​പ്പോ​ൾ പാ​ക​മാ​കാ​ൻ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ. കൃ​ഷി​യി​റ​ക്കാ​ൻ വൈ​കി​യ ഏ​ക്ക​റു​ക​ണ​ക്കി​നു പാ​ട​ശേ​ഖ​ര​മാ​ണു വി​ള​വെ​ടു​പ്പി​ന് ഒ​രു​ങ്ങി നി​ൽ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ചി​ല ദി​വ​സ​ങ്ങ​ളി​ൽ മ​ഴ പെ​യ്തെ​ങ്കി​ലും ശ​ക്തി പ്രാ​പി​ക്കാ​ഞ്ഞ​തി​നാ​ൽ വി​ള​വി​നെ നി​ല​വി​ൽ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടി​ല്ല. മ​ഴ ക​ന​ക്കു​ന്ന​തി​നു മു​ന്പ് കൊ​യ്തെ​ടു​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ച ഇ​വ​ർ​ക്കു വി​ന​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ഹ്വാ​നം ചെ​യ്ത ലോ​ക്ക് ഡൗ​ണ്‍. നി​ല​വി​ൽ കൊ​യ്ത്തു​മെ​തി യ​ന്ത്രം ല​ഭി​ക്കാ​നും കൃ​ഷി​യി​ട​ത്തി​ലി​റ​ക്കി കൊ​യ്തെ​ടു​ക്കാ​നും സാ​ധി​ക്കി​ല്ലെ​ന്ന ആ​ശ​ങ്ക​യും ക​ർ​ഷ​ക​ർ പ​ങ്കു​വ​യ്ക്കു​ന്നു.

പ്ര​ള​യാ​ന​ന്ത​രം പ്ര​തി​സ​ന്ധി​ക​ളേ​റെ ത​ര​ണം ചെ​യ്ത് പൊ​ള്ളു​ന്ന വെ​യി​ലി​നേ​യും രൂ​ക്ഷ​മാ​യ ജ​ല​ദൗ​ർ​ല​ഭ്യ​ത​യേ​യും മ​റി​ക​ട​ന്ന് വി​ള​യി​ച്ചെ​ടു​ത്ത കൃ​ഷി​യി​ട​ത്തി​ലെ വി​ള​വ് ന​ഷ്ട​പ്പെ​ടു​മോ​യെ​ന്ന വേ​വ​ലാ​തി​യും ക​ർ​ഷ​ക​ർ​ക്കു​ണ്ട്. ലോ​ക്ക് ഡൗ​ണി​ലും മ​ഴ​യു​ടെ ആ​ധി​യി​ലും വ​ല​യു​ന്ന ക​ർ​ഷ​ക​രു​ടെ രോ​ദ​ന​ത്തി​ൽ കൃ​ഷി വ​കു​പ്പോ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തോ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.