അ​വ​ശ്യസാ​ധ​ന​ങ്ങൾക്കായി ക​ട​ക​ളി​ൽ തി​ര​ക്ക്
Wednesday, March 25, 2020 11:23 PM IST
മേ​ലൂ​ർ: ആ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​വാ​ൻ ക​ട​ക​ളി​ൽ ജ​ന​ത്തി​ര​ക്ക്. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ര​യോ​ടെ​യാ​ണ് മേ​ലൂ​രി​ലെ മാ​വേ​ലി സ്റ്റോ​റി​ലും സ​മീ​പ​ത്തു​ള്ള മെ​ഡി​ക്ക​ൽ ഷോ​പ്പി​ലും പ​ള്ളി​ന​ട ജം​ഗ്ഷ​നി​ലു​ള്ള പ​ല​ച​ര​ക്കു ക​ട​യി​ലു​മാ​ണ് തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​ത്. പ്ര​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ശ​ന നി​ർ​ദേ​ശ​വും ജ​ന​ങ്ങ​ൾ​ക്കു ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി.
കൊ​ര​ട്ടി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന വി​വി​ധ​യി​ട​ങ്ങി​ൽ ശ​ക്ത​മാ​ക്കി ജ​ന​ങ്ങ​ൾ കൂ​ടി​നി​ന്ന​യി​ട​ങ്ങ​ളി​ൽ നി​ന്നും ജ​ന​ങ്ങ​ളെ മാ​റ്റി നി​ർ​ത്തു​ക​യും പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ അ​നൗ​ണ്‍​സ്മെ​ന്‍റ് ന​ട​ത്തു​ക​യും ചെ​യ്തു. മേ​ലൂ​ർ, ക​ല്ലു​കു​ത്തി, പൂ​ലാ​നി, കു​ന്ന​പ്പി​ള്ളി, അ​ടി​ച്ചി​ലി പ്ര​ദേ​ശ​ത്താ​യി​രു​ന്നു പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.