നി​ർ​ദേ​ശം ലം​ഘി​ച്ചു തു​റ​ന്ന ക​ട​ക​ൾ അ​ട​പ്പി​ച്ചു
Wednesday, March 25, 2020 11:23 PM IST
ക​യ്പ​മം​ഗ​ലം: സ​ർ​ക്കാ​ർ നി​ർ​ദേ​ശം ലം​ഘി​ച്ചു തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ച ക​ട​ക​ൾ പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ വ​കു​പ്പും പോ​ലീ​സും ചേ​ർ​ന്ന് അ​ട​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച ക​ട​ക​ളാ​ണ് അ​ധി​കൃ​ത​ർ അ​ട​പ്പി​ച്ച​ത്. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ ക​ർ​ശ​ന​മാ​യും വൈ​കീ​ട്ട് അ​ഞ്ചി​ന് അ​ട​യ്ക്ക​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.
റേ​ഷ​ൻ ക​ട​ക​ൾ, പ​ച്ച​ക്ക​റി ക​ട​ക​ൾ, പ​ല​ച​ര​ക്കു ക​ട​ക​ൾ എ​ന്നി​വ​യി​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്പോ​ൾ സ​ർ​ക്കാ​റി​ന്‍റെ ഒ​രു മീ​റ്റ​ർ അ​ക​ലമെന്ന നി​ർ​ദേ​ശം പാ​ലി​ക്ക​ണ​മെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണം.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. സു​രേ​ഷ് ബാ​ബു,, ക​യ്പ​മം​ഗ​ലം എ​സ്എ​ച്ച്ഒ ജ​യേ​ഷ് ബാ​ല​ൻ, ക​യ്പ​മം​ഗ​ലം പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജൂ​ണി​യ​ർ ഇ​ൻ​സ്പെ​ക്ട​ർമാ​രാ​യ എം.​എ​സ്. ബി​നോ​ജ്, പി.​വി. സു​നി​ൽ​കു​മാ​ർ, കെ.​വി. ര​ഞ്ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.