പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ബം​ഗാ​ൾ സ്വദേശി മരിച്ചു
Wednesday, March 25, 2020 9:35 PM IST
വ​ട​ക്കേ​ക്കാ​ട്: അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി ഹാ​ഷി​ബാ​ർ റ​ഹി​മാ​ൻ ഷേ​ക്ക് (41) ആ​ണ് മ​രി​ച്ച​ത്. വ​ട​ക്കേ​ക്കാ​ട് വാ​ർ​ക്ക ക​രാ​റു​കാ​ര​ൻ സ​ന്തോ​ഷി​ന്‍റെ കീ​ഴി​ൽ ജോ​ലി ചെ​യ്യു​ന്ന​യാ​ളാ​യി​രു​ന്നു ഇ​യാ​ൾ. ക​ഴി​ഞ്ഞ​മാ​സം ച​ങ്ങ​രം​കു​ള​ത്തു​വ​ച്ച് കോ​ണ്‍​ക്രീ​റ്റ് മി​ക്സിം​ഗ് യ​ന്ത്രം മ​റി​ഞ്ഞ് അ​ടി​യി​ൽ​പ്പെ​ട്ടാ​ണ് പ​രി​ക്കേ​റ്റ​ത്. വ​ട​ക്കേ​ക്കാ​ട് നാ​ലു സ​ഹോ​ദ​രന്മാ​രു​ടെ ഒ​പ്പ​മാ​ണ് ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം വ​ട​ക്കേ​ക്കാ​ട് ക​ർ​മ്മ സ​ന്ന​ദ്ധ സം​ഘം പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി.