ഗ്രൈ​ൻ​ഡ​റി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു
Wednesday, March 25, 2020 9:35 PM IST
പൊ​റ്റ: പൊ​റ്റ​ കു​ള​ത്തി​നു സ​മീ​പം ചാ​യ​ക്ക​ട ന​ട​ത്തു​ന്ന കൂ​ട്ട​പ്പു​ര​ക്ക​ൽ സൈതാവന്‍റെ ഭാ​ര്യ സാ​റ (62) ഗ്രൈ​ൻ​ഡ​റി​ൽ​നി​ന്നും ഷോ​ക്കേ​റ്റ് മ​രി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​നാ​ണ് സം​ഭ​വം. അ​ബ​ദ്ധ​ത്തി​ൽ സ്വി​ച്ച് ഓ​ണ്‍ ചെ​യ്തി​ട്ട​ശേ​ഷം ഗ്രൈ​ൻ​ഡ​ർ ക​ഴു​കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് തെ​റി​ച്ചു​വീ​ണു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ക്ക​ൾ; സൈ​ന​ബ, സൂ​റ, ലൈ​ല.