ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ ബി​വ​റേ​ജ് ഒൗ​ട്ട്‌ലെറ്റി​നു മു​ന്നി​ൽ യു​വ​മോ​ർ​ച്ച പ്ര​തി​ഷേ​ധം
Tuesday, March 24, 2020 11:46 PM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കോ​വി​ഡ് 19 കൊ​റോ​ണ വൈ​റ​സ് പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടും ഏ​റ്റ​വും കൂ​ടു​ത​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന ബി​വ​റേ​ജ് ഒൗ​ട്ട്‌ലെറ്റുക​ൾ അ​ട​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​രി​ങ്ങാ​ല​ക്കു​ട ബി​വ​റേ​ജ് ഒൗ​ട്ട് ലെറ്റി​നു മു​ന്നി​ൽ യു​വ​മോ​ർ​ച്ച പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.
ബി​ജെ​പി ഇ​രി​ങ്ങാ​ല​ക്കു​ട നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കൃ​പേ​ഷ് ചെ​മ്മ​ണ്ട ഉ​ദ്ഘാ​ട​നം ചെ​യ്തു​. യു​വ​മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​പി. മി​ഥു​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​വ​മോ​ർ​ച്ച നേ​താ​ക്ക​ളാ​യ ശ്യാം​ജി മാ​ട​ത്തിങ്ക​ൽ, അ​ജീ​ഷ് പൈ​ക്കാ​ട്ട്, ജി​നു ഗി​രി​ജ​ൻ, ശ്രീ​ജേ​ഷ്, അ​ഖി​ലാ​ഷ് വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ പ്ര​തി​ഷേ​ധ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.