മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, March 24, 2020 11:44 PM IST
കാ​ട്ടൂ​ർ: കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ട്ടൂ​രി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, ഐ​എ​ൻ​ടി​യു​സി പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ട്ടൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ൽ മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ്തു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഷാ​ജി​ക്ക് മാ​സ്കു​ക​ൾ കൈ​മാ​റി മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​താ​വു​മാ​യ ആ​നി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ അം​ബു​ജ രാ​ജ​ൻ, സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ സു​ല​ഭ മ​നോ​ജ്, എം.​ഐ. അ​ഷ്റ​ഫ്, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് മാ​ഷ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​എ​സ്. ഹൈ​ദ്രോ​സ്, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ധീ​ര​ജ് തേ​റാ​ട്ടി​ൽ, എ.​പി. വി​ൽ​സ​ണ്‍, ഗ​ഫൂ​ർ നെ​ടു​ന്പു​ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ഇ​രി​ങ്ങാ​ല​ക്കു​ട: സേ​വാ​ഭാ​ര​തി ഇ​രി​ങ്ങാ​ല​ക്കു​ട ബ​സ് സ്റ്റാ​ൻ​ഡി​ലും ക​ണ്ഠേ​ശ്വ​രം ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലും മാ​തൃ​സ​മി​തി അം​ഗ​ങ്ങ​ൾ നി​ർ​മി​ച്ച കോ​ട്ട​ണ്‍ മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ്തു. സേ​വാ​ഭാ​ര​തി പ്ര​വ​ർ​ത്ത​ക​രാ​യ മു​ര​ളി ക​ല്ലി​ക്കാ​ട്ട്, പി.​വി. അ​നീ​ഷ്, എം.​എ. സു​രേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
എ​ട​തി​രി​ഞ്ഞി: ഡി​വൈ​എ​ഫ്ഐ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​റും മാ​സ്കും കാ​ട്ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ത​ര​ണം ചെ​യ്തു. ബ്ലോ​ക്ക് ട്ര​ഷ​റ​ർ ഐ.​വി. സ​ജി​ത്ത്, പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. സു​ധ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് കാ​ട്ടൂ​ർ എ​സ്ഐ വി.​വി. വി​മ​ലി​നു കൈ​മാ​റി. മേ​ഖ​ല സെ​ക്ര​ട്ട​റി ഒ.​ജെ. ജോ​ജി, മേ​ഖ​ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഗോ​കു​ൽ​ദാ​സ്, പി. ​ജി​ഷ്ണു, പ്ര​വീ​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.