തൊ​ഴി​ലാ​ളി​ക​ളെ അ​ശാ​സ്ത്രീ​യ​മാ​യി മാ​ലി​ന്യം ശേ​ഖ​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്നു
Tuesday, March 24, 2020 11:44 PM IST
തി​രു​വി​ല്വാ​മ​ല: തി​രു​വി​ല്വാ​മ​ല​യി​ൽ മാ​ലി​ന്യ​പ്ലാ​ന്‍റി​ലെ തൊ​ഴി​ലാ​ളി​ക​ളെ അ​ശാ​സ്ത്രീ​യ​മാ​യി മാ​ലി​ന്യം ശേ​ഖ​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്ന​താ​യി പ​രാ​തി. കൊ​റോ​ണ ഭീ​ഷ​ണി​യു​ടെ നാ​ളു​ക​ളി​ൽ ഇ​വി​ടെ പ​ണി​യെ​ടു​ക്കു​ന്ന വ​നി​ത തൊ​ഴി​ലാ​ളി​ക​ളെ​കൊ​ണ്ട് മാ​ലി​ന്യം ശേ​ഖ​രി​ച്ച് മാ​ലി​ന്യ​പ്ലാ​ന്‍റി​ൽ സം​സ്ക​രി​ക്കാ​തെ കൊ​ണ്ടി​ടു​ന്ന​ത് അ​പ​ക​ടം വി​ളി​ച്ചു​വ​രു​ത്തു​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.
നാ​ളു​ക​ളേ​റെ​യാ​യി സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​തെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ഇ​വി​ടെ മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തും വേ​ർ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത്.
ആ​രോ​ഗ്യ പ്ര​വർത്ത​ക​രും ത​ങ്ങ​ളെ ശ്ര​ദ്ധി​ക്കു​ന്നി​ല്ല. രോ​ഗ​ഭീ​ഷ​ണി​മൂ​ലം കു​റ​ച്ചു​ദി​വ​സം അ​വ​ധി​ക്ക് അ​പേ​ക്ഷി​ച്ച​പ്പോ​ൾ പു​റ​ത്താ​ക്കു​മെ​ന്നാ​ണ​ത്രേ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.
ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​ഉ​ദ​യ​ൻ ഡി​ഡി​പി​ക്ക് പ​രാ​തി ന​ല്കി. തൊ​ഴി​ലാ​ളി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ആ​ഴ്ച​യി​ൽ ര​ണ്ടു​ദി​വ​സം മാ​ലി​ന്യം നീ​ക്കം ചെ​യ്യ​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.