വി​ള​വെ​ടു​പ്പും വി​ത്തി​റ​ക്ക​ലും ത​ട​സ​പ്പെ​ടു​മോ.? ഭീ​തി​യി​ൽ ക​ർ​ഷ​ർ
Tuesday, March 24, 2020 11:44 PM IST
തൃ​ശൂ​ർ: ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ കോ​ൾ പ​ട​വു​ക​ളി​ൽ ന​ട​ന്നു​വ​രു​ന്ന നെ​ൽ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പും ഇ​രി​പ്പൂ കൃ​ഷി​യു​ടെ വി​ത്തി​റ​ക്ക​ലും ത​ട​സ​പ്പെ​ടു​മോ എ​ന്ന ഭീ​തി​യി​ൽ ക​ർ​ഷ​ക​ർ. കോ​വി​ഡ് 19 വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ മു​ൻ​ക​രു​ത​ലാ​യി സം​സ്ഥാ​നം ലോ​ക്ക് ഡൗ​ണ്‍ ആ​യ​താ​ണു ക​ർ​ഷ​ക​രേ​യും ഭീ​തി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ന്ന​ത്.
ക​ർ​ഷ​ക​രും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളും കോ​ൾ പ​ട​വി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ മു​ൻ ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന കൊ​യ്ത്തു ത​ട​സ​പ്പെ​ടി​ല്ലെ​ന്നും ഡ​ബി​ൾ കോ​ൾ ലെ​യ്സ​ണ്‍ ഓ​ഫീ​സ​ർ ഡോ. ​എ.​ജെ. വി​വ​ൻ​സി പ​റ​ഞ്ഞു. വി​ള​വെ​ടു​പ്പു​മാ​യി എ​ന്തെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ ഉ​ട​ൻ അ​താ​ത് കൃ​ഷി ഓ​ഫീ​സ​ർ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും കൃ​ഷി വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.