വ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ങ്ങി; ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്
Tuesday, March 24, 2020 11:38 PM IST
വ​ട​ക്കാ​ഞ്ചേ​രി: മേ​ഖ​ല​യി​ൽ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് നി​ര​ത്തി​ലി​റ​ങ്ങി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു​നേ​രെ ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്. നി​ര​വ​ധി സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. തി​ക​ച്ചും സാ​ധാ​ര​ണ ദി​ന​മെ​ന്ന പോ​ലെ വാ​ഹ​ന​ത്തി​ര​ക്കേ​റി​യ​പ്പോ​ഴാ​യി​രു​ന്നു പോ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​പെ​ട​ൽ. വ​ട​ക്കാ​ഞ്ചേ​രി, ഓ​ട്ടു​പാ​റ, അ​ത്താ​ണി, പു​ന്നം​പ​റ​ന്പ് തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ പോ​ലീ​സ് ക​ർ​ശ​ന നി​ർ​ദേ​ശ​ന​വും താ​ക്കീ​തും ന​ൽ​കി​യാ​ണു യാ​ത്ര​ക്കാ​രെ വി​ട്ട​യ​ച്ച​ത്.
അ​നാ​വ​ശ്യ​മാ​യി നി​ര​ത്തി​ലി​റ​ങ്ങി​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്കു പോ​ലീ​സ് പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു. ഓ​ട്ടോ ടാ​ക്സി​ക​ളി​ല​ട​ക്കം യാ​ത്ര​ക്കാ​ർ​ക്കു നി​യ​ന്ത്ര​ണ​മു​ള്ള​പ്പോ​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ ര​ണ്ടി​ല​ധി​കം പേ​രു​മാ​യി​ട്ടാ​ണു നി​ര​വ​ധി​പേ​ർ യാ​ത്ര ചെ​യ്ത​ത്.
പ​തി​വു​ദി​ന​ങ്ങ​ളെ​പ്പോ​ലും വെ​ല്ലു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ഓ​ട്ടു​പാ​റ ബ​സ്‌ സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്ക്. നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ ചു​റ്റി​ക്ക​റ​ങ്ങി​യ ബൈ​ക്ക് യാ​ത്രി​ക​രാ​യ കാ​ഞ്ഞി​ര​ശേ​രി ക​ക്കാ​ട്ടി​രി വീ​ട്ടി​ൽ ഷെ​മീ​ർ (38), ഓ​ട്ടു​പാ​റ നാ​ല​ക​ത്ത് വീ​ട്ടി​ൽ സ​ജീ​ർ (21), ഉൗ​ത്രാ​ളി​ക്കാ​വ് മം​ഗ​ല​ത്ത് വീ​ട്ടീ​ൽ അ​ക്ഷ​യ് (18) തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രാ​യാ​ണു കേ​സെ​ടു​ത്ത​ത്. ജ​ന​ങ്ങ​ൾ ഇ​പ്പോ​ഴും വേ​ണ്ട​ത്ര ജാ​ഗ്ര​ത കാ​ണി​ക്കു​ന്നി​ല്ലെ​ന്നും വ​രും​ദി​വ​സ​ങ്ങ​ളി​ലും വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രു​മെ​ന്നും വ​ട​ക്കാ​ഞ്ചേ​രി സി​ഐ കെ. ​മാ​ധ​വ​ൻ​കു​ട്ടി അ​റി​യി​ച്ചു.