അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു ലോ​ക്ക് ഡൗ​ണ്‍ ബാ​ധ​ക​മ​ല്ലേ.?
Tuesday, March 24, 2020 11:38 PM IST
വ​ട​ക്കാ​ഞ്ചേ​രി: സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ മു​ത​ൽ 31 വ​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ലോ​ക്ക് ഡൗ​ണ്‍ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു ബാ​ധ​ക​മ​ല്ലേ?. ദി​വ​സ​വും രാ​വി​ലെ ടൗ​ണു​ക​ൾ ഒ​ഴി​കെ​യു​ള്ള മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​ധാ​ന സെ​ന്‍റ​റു​ക​ളി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യും നൂ​റു​ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ളാ​ണു ത​ടി​ച്ചു​കൂ​കി​യ​ത്.
തെ​ക്കും​ക​ര, മു​ണ്ട​ത്തി​ക്കോ​ട്, മു​ള്ളൂ​ർ​ക്ക​ര എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​ധാ​ന സെ​ന്‍റ​റു​ക​ളി​ലാ​ണു തൊ​ഴി​ൽ​തേ​ടി ഇ​ക്കൂ​ട്ട​ർ ഒ​ന്നി​ച്ചു​കൂ​ടി​യ​ത്. എ​ന്നാ​ൽ, പ്ര​ദേ​ശ​വാ​സി​ക​ൾ തൊ​ഴി​ലാ​ളി​ക​ളോ​ടു പി​രി​ഞ്ഞു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ങ്കി​ലും നി​ര​സി​ക്കു​ക​യാ​ണു ചെ​യ്ത​ത്.

പഴയന്നൂരിൽ യോ​ഗം ചേ​ർ​ന്നു

പ​ഴ​യ​ന്നൂ​ർ: ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത് വി​ല​യി​രു​ത്തു​ന്ന​തി​നാ​യി യു.​ആ​ർ.​പ്ര​ദീ​പ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ പ​ഴ​യ​ന്നൂ​ർ ബ്ലോ​ക്ക് ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നു. ആ​യു​ഷ് പ​ദ്ധ​തി​യി​ൽ​പെ​ട്ട ചേ​ല​ക്ക​ര ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി സ​ജ്ജീ​ക​രി​ക്കു​ന്ന​തി​നും സ്വ​കാ​ര്യ നേ​ഴ്സിം​ഗ് ഹോ​മു​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.
യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​ത​ങ്ക​മ്മ, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പ​ദ്മ​കു​മാ​ർ, വ​കു​പ്പു​ത​ല മേ​ധാ​വി​ക​ൾ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, പോ​ലീ​സ് അ​ധി​കാ​രി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.