സാ​നി​റ്റൈ​സ​ർ വി​ത​ര​ണ​വു​മാ​യി സെ​ന്‍റ് തോ​മ​സ് കോ​ള​ജ്
Tuesday, March 24, 2020 11:38 PM IST
തൃ​ശൂ​ർ: സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ ത​യാ​റാ​ക്കി​യ സാ​നി​റ്റൈ​സ​ർ തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു. ദീ​പി​ക തൃ​ശൂ​ർ യൂ​ണി​റ്റി​ൽ എ​ത്തി​ച്ച സാ​നി​റ്റൈ​സ​ർ റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​റാ​ഫേ​ൽ ആ​ക്കാ​മ​റ്റ​ത്തി​ലിനു കോ​ള​ജി​ലെ സീ​നി​യ​ർ സൂ​പ്ര​ണ്ട് സി.​സി. ജോ​യ് കൈ​മാ​റി.
ദീ​പി​ക കോ​ഓ​ർഡി​നേ​റ്റിം​ഗ് എ​ഡി​റ്റ​ർ ഫാ. ​ജോ​മോ​ൻ മു​രി​ങ്ങാ​ത്തേ​രി, കോ​ള​ജി​ലെ അ​ക്കൗ​ണ്ട​ന്‍റ് പി.​ജെ. ആ​ന്‍റു, ജ​സ്റ്റി​ൻ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഒ​ല്ലൂ​രി​ൽ ഹാ​ന്‍​ഡ് വാ​ഷ് ച​ല​ഞ്ച്

ഒ​ല്ലൂ​ർ: ബ​സ്‌ സ്റ്റോ​പ്പ് പ​രി​സ​ര​ത്തു കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി കൈ​ക​ഴു​കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി. ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജെ​യ്ജു സെ​ബാ​സ്റ്റ്യ​ൻ നി​ർ​വ​ഹി​ച്ചു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​നോ​ജ് കാ​ട്ടൂ​ക്കാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​സ​ണ്‍ വ​ർ​ഗീ​സ്, ശ​ശി പോ​ട്ട​യി​ൽ, ടോ​മി ഒ​ല്ലൂ​ക്കാ​ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.