അ​രി, പ​ല​ച​ര​ക്കു ലോ​റി​ക​ൾ ത​ട​ഞ്ഞു ; പ​ച്ച​ക്ക​റി​ക്കു വി​ല കൂ​ടി
Tuesday, March 24, 2020 11:33 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: അ​തി​ർ​ത്തി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണെ​ങ്കി​ലും ക​ട​ന്പ​ക​ൾ ക​ട​ന്നു പ​ച്ച​ക്ക​റി ധാ​രാ​ളം എ​ത്തി​യെ​ങ്കി​ലും മ​ത്സ്യം എ​ത്തി​യി​ല്ല. തൃ​ശൂ​ർ ശ​ക്ത​ൻ ന​ഗ​റി​ലെ മ​ത്സ്യമാ​ർ​ക്ക​റ്റ് ഇ​ന്നുമു​ത​ൽ തു​റ​ക്കി​ല്ല. അ​രി​യും പ​ല​ച​ര​ക്ക് ഇ​ന​ങ്ങ​ളും നാ​മ​മാ​ത്ര​മാ​യാ​ണ് ഇ​ന്നലെ എ​ത്തി​യ​ത്. വെ​റും ഏ​ഴു ലോ​ഡ്.
മാ​ർ​ക്ക​റ്റി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ആ​ളി​ല്ലെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. എ​ന്നാ​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ട​ക​ളി​ലേ​ക്കു ച​ര​ക്കു വാ​ങ്ങി​ക്കൊ​ണ്ടു​പോ​യ​വ​ർ ധാ​രാ​ള​മാ​ണ്. മ​ത്സ്യമാ​ർ​ക്ക​റ്റി​ൽ ഇ​ന്നലെ പ​കു​തി​യോ​ളം ക​ട​ക​ൾ തു​റ​ന്നി​ട്ടി​ല്ല. നാ​ട്ടിലെ ക​ട​പ്പു​റ​ങ്ങ​ളി​ൽ​നി​ന്ന് അ​ൽ​പം മ​ത്സ്യം എ​ത്തി​യി​രു​ന്നു. വാ​ങ്ങാ​ൻ ഇ​ട​പാ​ടു​കാ​രു​ടെ തി​ര​ക്കും ഉ​ണ്ടാ​യി​രു​ന്നു. ചാ​ള, അ​യി​ല തു​ട​ങ്ങി​യ സാ​ധാ​ര​ണ​ക്കാ​രു​ടെ മീൻ കി​ട്ടാ​നേ​യി​ല്ല. വാ​ള​യ്ക്കു കി​ലോ 160 -200 രൂ​പ. ക​രി​മീ​ന് 230 രൂ​പ​യാ​ണു വി​ല. ചെ​റി​യ മ​ഞ്ഞ​ക്കോ​ര​യ്ക്ക് 120 രൂ​പ.

ഇ​ന്നലെ രാ​വി​ലെ കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യാ​ണ് ഇന്നുമു​ത​ൽ മ​ത്സ്യമാ​ർ​ക്ക​റ്റ് അ​ട​ച്ചി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. ശ​ക്ത​ൻ ന​ഗ​ർ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ ലോ​റി​ക​ൾ എ​ത്താ​ൻ വൈ​കി. ചെ​ക്പോ​സ്റ്റി​ൽ ത​മി​ഴ്നാ​ട് പോ​ലീ​സും കേ​ര​ള പോ​ലി​സും ആ​രോ​ഗ്യ വ​കു​പ്പും പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷ​മാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ട​ത്.
നേ​ന്ത്ര​ക്കാ​യ, ത​ക്കാ​ളി, പ​യ​ർ, കാ​ര​റ്റ് തു​ട​ങ്ങി​യ എ​ല്ലാ ഇ​നം പ​ച്ച​ക്ക​റി​ക​ളും എ​ത്തി​യി​ട്ടു​ണ്ട്. നേ​ന്ത്ര​ക്കാ​യ ഒ​ഴി​കേ മി​ക്ക​യി​ന​ങ്ങ​ൾ​ക്കും വി​ല​കൂ​ടി. നേ​ന്ത്ര​ക്കാ​യ​യ്ക്കു കി​ലോ 35 രൂ​പ​യാ​ണു വി​ല. ത​ക്കാ​ളി​ക്ക് 70 രൂ​പ. പ​യ​റി​ന് അ​ന്പ​തു രൂ​പ​യാ​യി. കാ​ര​റ്റി​ന് 70 രൂ​പ. മു​ള​ക്- 60, വെ​ണ്ട- 40, ഇ​ള​വ​ൻ- 35, ചേ​ന- 22, മു​രി​ങ്ങ- 60, കാ​ബേ​ജ്- 40, മ​ത്ത​ൻ- 16, വെ​ള്ള​രി- 20.

അ​രി, പ​ല​ച​ര​ക്ക് ഇ​ന​ങ്ങ​ൾ ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലാ​ണു ത​ട​ഞ്ഞി​ടു​ന്ന​ത്. ആ​ന്ധ്ര അ​തി​ർ​ത്തി​യി​ലും ത​ട​യു​ന്നു​ണ്ട്. വെ​ള്ളി​യാ​ഴ്ച ഓ​ർ​ഡ​ർ ചെ​യ്ത ഇ​ന​ങ്ങ​ൾ ഇ​നി​യും എ​ത്തി​യി​ട്ടി​ല്ല. അ​രി, പ​ല​ച​ര​ക്ക് ഇ​ന​ങ്ങ​ൾ​ക്കു ക​ഴി​ഞ്ഞദി​വ​സം ഡി​മാ​ൻ​ഡ് കൂ​ടു​ത​ലാ​യി​രു​ന്നു.

ഈ​യാ​ഴ്ച​ത്തേ​ക്കു​ള്ള ച​ര​ക്ക് അ​ങ്ങാ​ടി​യി​ലെ മൊ​ത്ത​വ്യാ​പാ​രി​ക​ളു​ടെ ഗോ​ഡൗ​ണി​ലു​ണ്ട്. ഈ​യാ​ഴ്ച അ​രി​യും പ​ല​ച​ര​ക്ക് ഇ​ന​ങ്ങ​ളും എ​ത്തി​യി​ല്ലെ​ങ്കി​ൽ അ​ടു​ത്ത​യാ​ഴ്ച മു​ത​ൽ ക്ഷാ​മ​മാ​കും. എ​ന്നാ​ൽ മി​ക്ക​യി​ന​ങ്ങ​ളും വീ​ട്ടു​കാ​ർ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി വാ​ങ്ങി​വ​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ നി​രീ​ക്ഷ​ണം.