ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച യു​വാ​വി​ന്‍റെ വാ​ഹ​നം ത​ട്ടി ഒ​രാ​ൾ​ക്കു പ​രി​ക്ക്
Tuesday, March 24, 2020 11:33 PM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: വാ​ഹ​നം ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല, ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച യു​വാ​വി​ന്‍റെ വാ​ഹ​നം ത​ട്ടി ഒ​രാ​ൾ​ക്കു പ​രി​ക്ക്.
കോ​ട്ട​പ്പു​റം ചേ​ര​മാ​ൻ പ​റ​ന്പി​ൽ മോ​ട്ടോ​ർ വാ​ഹ​ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​ന്പി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ ന​ട​ന്ന​ത്.​ അ​പ​ക​ട​ത്തി​ൽ കോ​ട്ട​പ്പു​റം സ്വ​ദേ​ശി പു​ളി​ക്ക​ത്തെ ജോ​സ് (50)നു ​പ​രി​ക്കു പ​റ്റി.
എ​ട​വി​ല​ങ്ങ് സ്വ​ദേ​ശി​യാ​യ അ​മ​ൽ​റോ​സ് (20) പു​തി​യ എ​ൻ​ഫീ​ൽ​ഡ് മോ​ഡ​ലി​ലു​ള്ള ആ​ധു​നി​ക വാ​ഹ​നം ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ എ​ത്തി​. കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ഞ്ചുപേ​രി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ കൂ​ട്ടംകൂ​ടാ​ൻ പാ​ടി​ല്ല​ന്ന വ്യ​വ​സ്ഥ ലം​ഘി​ച്ചാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ​രി​ശോ​ധ​ന തു​ട​ർ​ന്ന​ത്. ആ​ളു​ക​ളു​ടെ എ​ണ്ണം വ​ർ​ധിച്ച​തോ​ടെ സം​ഭ​വം നാ​ട്ടു​കാ​ർ ചോ​ദ്യം ചെ​യ്തു.​ അ​തോ​ടെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ നി​റു​ത്തി.​
മാ​ർ​ച്ച് 31ന് ​മു​ന്പ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ന്നി​ല്ല​ങ്കി​ൽ ചി​ല സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ വ​രും.​ആ വാ​ഹ​ന​ത്തി​ന് പ​ക​രം ബിഎസ്6 ​എ​ന്നാ​യി മാ​റും എ​ന്നാ​ണ് പ​റ​യ​പെ​ടു​ന്ന​ത്.​ത​ന്‍റെ വാ​ഹ​നം ര​ജി​സ്ട്രേ​ഷ​ൻ ന​ട​ക്കി​ല്ല​ന്ന​റി​ഞ്ഞ​തോ​ടെ യു​വാ​വ് നാ​ട്ടു​കാ​രു​മാ​യി ത​ട്ടി​ക്ക​യ​റി. ക്ഷു​ഭി​ത​നാ​യ യു​വാ​വ് ബൈ​ക്ക് അ​തി​വേ​ഗ​ത്തി​ൽ കോ​ട്ട​പ്പു​റം, കാ​ട്ടു​പ​റ​ന്പ് ദാ​ഗ​ങ്ങ​ളി​ലേ​ക്ക് ഓ​ടി​ച്ചു.​ഇ​തി​നി​ട​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ചേ​ര​മാ​ൻ പ​റ​ന്പി​ൽ വ​ച്ചി​രു​ന്ന പു​തി​യ ബെ​ക്കി​ലും സെ​ക്കി​ളി​ലും ത​ട്ടി മ​റി​ഞ്ഞു. ബൈ​ക്ക് ത​ട്ടി ജോ​സി​നും, ബെ​ക്കി​ൽ നി​ന്ന് വീ​ണ് അ​മ​ൽ​റോ​സി​നും പ​രി​ക്കുപ​റ്റി.​ഇ​രു​വ​രും കൊ​ടു​ങ്ങ​ല്ലൂ​രി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.
ബൈ​ക്ക് കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ട് പോ​യി.​അ​തേ സ​മ​യം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ന​ട​പ​ടി വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ ജോ​ണി​ക്കു​ട്ട​ൻ മാ​ര്ച്ച് 31 വ​രെ ആ​ളെ​ക്കൂ​ട്ടി​യു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് കേ​ട്ട ഭാ​വം ന​ടി​ച്ചി​ല്ല.