ബാ​ങ്ക് മാ​നേ​ജ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Monday, February 24, 2020 10:48 PM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ഐ​സി​ഐ​സി ബാ​ങ്ക് മാ​നേ​ജ​രെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ല​പ്പു​റം കോ​ട്ട​യ്ക്ക​ൽ ബ്രാ​ഞ്ചി​ലെ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​രാ​യ ഷ​നോ​ബി (26) നെ​യാ​ണ് അ​ഴീ​ക്കോ​ടു​ള്ള വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. അ​ഴീ​ക്കോ​ട് പു​ത്ത​ൻ​പ​റ​ന്പി​ൽ ബെ​ന്നി​യു​ടെ മ​ക​നാ​ണ്. ബെ​ന്നി വി​ദേ​ശ​ത്താ​ണ്. അ​മ്മ​യും സ​ഹോ​ദ​രി​യും കോ​ത​പ​റ​ന്പി​ൽ പോ​യി തി​രി​ച്ചു വ​ന്ന​പ്പോ​ഴാ​ണ് ഷ​നോ​ബ് മ​രി​ച്ച​താ​യി ക​ണ്ട​ത്. കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.