മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കു​മെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ക​ട​നം
Sunday, February 23, 2020 1:44 AM IST
മ​ണ്ണു​ത്തി: സി​എ​ജി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കു​മെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പാ​ണ​ഞ്ചേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ട്ടി​ക്കാ​ട് സെ​ന്‍റ​റി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ബു പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ര​ത്താ​ക്ക​ര​യി​ൽ ന​ട​ന്ന പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജെ​യ്ജു സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ന​ന്ദ​ൻ കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​വി. മു​ര​ളീ​ധ​ര​ൻ, ജോ​ണി ചി​റ​യ​ത്ത് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.