മ​ച്ചാ​ട് മാ​മാ​ങ്കം സ​മാ​പി​ച്ചു
Thursday, February 20, 2020 1:02 AM IST
വ​ട​ക്കാ​ഞ്ചേ​രി: ആ​ചാ​ര വൈ​വി​ധ്യ​ങ്ങ​ൾ നി​റ​ഞ്ഞ മ​ച്ചാ​ട് മാ​മാ​ങ്കം സ​മാ​പി​ച്ചു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി ക്ഷേ​ത്ര​ത്തി​ൽ നി​ന്നും പു​റ​പ്പെ​ട്ട പ​റ ഇ​ന്നു രാ​വി​ലെ തി​രി​ച്ചെ​ത്തി. തു​ട​ർ​ന്ന് ക്ഷേ​ത്ര​ത്തി​ന്‍റെ കൂ​ത്തു​മാ​ട​ത്തി​ന​രി​കി​ൽ സ്ഥാ​പി​ച്ചി​രു​ന്ന അ​രി​ത്ത​ട്ടി​ൽ ഭ​ഗ​വ​തി​യു​ടെ പ്ര​തി​പു​രു​ഷ​നെ​ന്ന​റി​യ​പ്പെ​ടു​ന്ന എ​ള​യ​തി​നെ എ​ത്തി​ച്ച​തി​നു ശേ​ഷം എ​ള​യ​ത് അ​രി​യും പു​വൂം തു​ള​സി​യി​ല​യും ഭ​ക്ത​രു​ടെ ദേ​ഹ​ത്തേ​യ്ക്കു വി​ത​റി.
വ​രും വ​ർ​ഷം സ​മൃ​ദ്ധി​യു​ടെ വ​ർ​ഷ​മാ​യി​മാ​റ​ട്ടെ എ​ന്നു വി​ളം​ബ​രം ചെ​യ്ത​തോ​ടെ​യാ​ണു മാ​മാ​ങ്ക​ത്തി​നു സ​മാ​പ​ന​മാ​യ​ത്. തു​ട​ർ​ന്ന് മാ​മാ​ങ്ക​ത്തി​നെ​ത്തി​യ മു​ഴു​വ​ൻ കു​തി​ര​ക​ളും അ​ണി​നി​ര​ന്ന് മേ​ള​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ കൂ​ട്ടി​യെ​ഴു​ന്ന​ള്ളി​പ്പും തു​ട​ർ​ന്ന് ഹ​രി​ജ​ൻ വേ​ല​യും ന​ട​ന്നു.