കാർ സ്കൂട്ടറിലിടിച്ച് പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു
Wednesday, January 29, 2020 10:33 PM IST
അ​രി​ന്പൂ​ർ: കു​ന്ന​ത്ത​ങ്ങാ​ടി​യി​ൽ അ​മി​ത​വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ച്ച കാ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ച്ഛ​ൻ മ​രി​ച്ചു. മ​ക​ൾ ചി​കി​ത്സ​യി​ൽ. നാ​ലാം​ക​ല്ല് പ​ള്ളി​പ്പാ​ട്ട് വീ​ട്ടി​ൽ പ​രേ​ത​നാ​യ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ അ​ജി​ത്ത്കു​മാ​റാ​ണ് (40) മ​രി​ച്ച​ത്. മ​ക​ൾ അ​ശ്വ​തി (16) ഒ​ള​രി മ​ദ​ർ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ചൊവ്വാഴ്ച വൈ​കീ​ട്ട് കു​ന്ന​ത്ത​ങ്ങാ​ടി​യി​ലാ​ണ് അ​പ​ക​ടം. കാ​ഞ്ഞാ​ണി ഭാ​ഗ​ത്തേ​ക്ക് പോ​യി​രു​ന്ന അ​ജി​ത് കു​മാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ർ റോ​ഡി​ന് എ​തി​ർ വ​ശ​ത്തെ മ​ണ്‍​പാ​ത്ര​ക്ക​ട​യി​ലും, പാ​ർ​ക്ക് ചെ​യ്ത ബൈ​ക്കി​ലും ഇ​ടി​ച്ച ശേ​ഷം തി​രി​കെ ഇ​വ​രു​ടെ സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ അ​ശ്വ​തി തെ​റി​ച്ചു വീ​ണു. അ​ജി​ത്ത് കു​മാ​റി​നെ കാ​റി​ന​ടി​യി​ൽ നി​ന്നാ​ണ് സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ പു​റ​ത്തെ​ടു​ത്ത​ത്. ഇ​രു​വ​രെ​യും ആ​ശു​പ​ത്ര​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​ജി​ത് കു​മാ​ർ ഇ​ന്ന​ലെ രാ​ത്രി​ത​ന്നെ മ​രി​ച്ചു. അ​ര​ണാ​ട്ടു​ക​ര ചാ​ലി​ശ്ശേ​രി ഫ്രാ​ൻ​സി​സി​ന്‍റേ​താ​ണ് കാ​ർ.
സൗ​ദി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന അ​ജി​ത് കു​മാ​ർ ഒ​രാ​ഴ്ച മു​ന്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. മ​ക​ളു​മൊ​ത്ത് മു​ള​യ​ത്തെ ഭാ​ര്യ വീ​ട്ടി​ൽ ഉ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ പോ​കു​ന്നി​ടെ​യാ​ണ് അ​പ​ക​ടം. ഭാ​ര്യ: പ്രീ​തി.​അ​മ്മ: ക​ന​ക​വ​ല്ലി. മ​ക്ക​ൾ: പ​രി​ക്കേ​റ്റ അ​ശ്വ​തി​യും അ​ശ്വ​ജി​ത്തും