പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ന​ടീ​ലി​ന് ബം​ഗാ​ളി​ൽ നി​ന്നു​ള്ള സം​ഘം
Friday, January 24, 2020 12:42 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഞാ​റ്റു​പാ​ട്ടി​ന്‍റെ അ​ക​ന്പ​ടി​യും പാ​ള​തൊ​പ്പി​യു​മി​ല്ലാ​തെ ജീ​ൻ​സും ഷ​ർ​ട്ടു​മി​ട്ട് അ​വ​ർ പാ​ട​ത്തി​റ​ങ്ങി. മ​ല​യാ​ളി ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി സ്ത്രീ​ക​ൾ പാ​ടി​യി​രു​ന്ന വ​യ​ൽ​പ്പാ​ട്ടി​ന്‍റെ ഈ​ണ​ങ്ങ​ൾ​ക്കു​പ​ക​രം കേ​ൾ​ക്കു​ന്ന​തു ബം​ഗാ​ളി സി​നി​മാ​ഗാ​ന​ങ്ങ​ൾ. ബം​ഗാ​ളി​ൽ നി​ന്നെ​ത്തി​യ അ​റു​പ​തി​ല​ധി​കം പേ​ർ പാ​ട​ത്തി​റ​ങ്ങി സു​ന്ദ​ര​മാ​യി ഞാ​റു ന​ട്ടു. കാ​ള​പ്പൂ​ട്ട്, കൊ​യ്ത്ത്, ക​റ്റ​കെ​ട്ട​ൽ, മെ​തി തു​ട​ങ്ങി​യ പ​ല പ​ര​ന്പ​രാ​ഗ​ത കാ​ർ​ഷി​ക രീ​തി​ക​ളും യ​ന്ത്ര സം​സ്കാ​ര​ത്തി​നു വ​ഴി​മാ​റി കൊ​ടു​ത്തു. വ​ളം ത​ളി​ക്ക​ൽ​പോ​ലും ആ​ധു​നി​ക ഡ്രോ​ണ്‍ സം​വി​ധാ​ന​ത്തി​ലാ​യി. ന​ടീ​ൽ യ​ന്ത്ര​ത്തി​ലെ പോ​രാ​യ്മ നി​മി​ത്തം അ​തി​ൽ മ​നു​ഷ്യ​ന്‍റെ അ​ധ്വാ​നം നി​ല​നി​ർ​ത്തി. കേ​ര​ള​ത്തി​ൽ തൊ​ഴി​ലി​ല്ലാ​ത്ത​വ​രു​ടെ എ​ണ്ണം പ്ര​തി​ദി​നം വ​ർ​ധി​ക്കു​ന്പോ​ഴും കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് നാ​ട​ൻ തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ട്ടി​ൽ കൃ​ഷി​യി​റ​ക്കാ​ൻ ബം​ഗാ​ളി​ക​ൾ ത​ന്നെ വേ​ണം എ​ന്ന അ​വ​സ്ഥ​യി​ലാ​യി കാ​ര്യ​ങ്ങ​ൾ. നെ​ൽ​കൃ​ഷി​യി​ൽ നി​ന്നും ലാ​ഭം കു​റ​ഞ്ഞ​തും, തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി വ​ർ​ധ​ന​വും മ​റ്റു​മാ​ണ് നെ​ൽ​കൃ​ഷി​യി​ൽ​നി​ന്നും ക​ർ​ഷ​ക​ർ പി​ന്തി​രി​യാ​ൻ കാ​ര​ണ​മാ​യ​ത്.

കേ​ര​ള​ത്തി​ലെ കോ​ൾ​മേ​ഖ​ല​യു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​യ തൃ​ശൂ​ർ ജി​ല്ല​യി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കൃ​ഷി​യി​റ​ക്കാ​ൻ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രാ​ണ് കൂ​ട്ട​ത്തോ​ടെ​യെ​ത്തി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ മ​ല​യാ​ളി​ക​ൾ ക​യ്യ​ട​ക്കി​യ സ്ഥാ​ന​മാ​ണു പ്ര​വൃ​ത്തി​യി​ലെ വേ​ഗ​ത കൊ​ണ്ടും ചി​ല​വു കു​റ​വു​കൊ​ണ്ടും ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ർ കീ​ഴ​ട​ക്കു​ന്ന​ത്. ക​രു​വ​ന്നൂ​ർ പു​ഴ തെ​ക്കേ​ഭാ​ഗം മു​ത​ൽ പു​ല്ലൂ​ർ തൊ​മ്മാ​ന വ​രെ നീ​ണ്ടു​കി​ട​ക്കു​ന്ന മു​രി​യാ​ട് കാ​യ​ൽ പാ​ട​ശേ​ഖ​ര​മാ​യ 2000 ഏ​ക്ക​ർ പാ​ട​ശേ​ഖ​ര​ത്തി​ൽ 200 ഓ​ളം പേ​രാ​ണ് ഇ​ത്ത​രം പ​ണി​ക​ൾ​ക്കാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. ബം​ഗാ​ളി​നു പു​റ​മേ ബീ​ഹാ​ർ, ജാ​ർ​ഖ​ണ്ഡ്, ഛത്തീ​സ്ഗ​ണ്ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും ഇ​പ്പോ​ൾ കൃ​ഷി​ചെ​യ്യു​വാ​ൻ എ​ത്തി​യി​ട്ടു​ണ്ട്. 40 വ​യ​സി​നു താ​ഴെ​യു​ള്ള പു​രു​ഷന്മാ​രാ​ണ് കൂ​ടു​ത​ലും.

പാ​ടം മൊ​ത്ത​മാ​യി ക​രാ​ർ എ​ടു​ത്താ​ണു ജോ​ലി. ഇ​വ​ർ ദി​വ​സ​ക്കൂ​ലി​ക്കു തൊ​ഴി​ലി​നു പോ​കാ​റി​ല്ല. ഞാ​ർ ന​ടീ​ൽ അ​ല്ലാ​തെ മ​റ്റൊ​രു ജോ​ലി​യും ഇ​വ​ർ ചെ​യ്യി​ല്ല. ന​ടീ​ലി​നു ചി​ല ന്യൂ​ന​ത​ക​ൾ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും തൊ​ഴി​ലാ​ളി​ക​ൾ മി​ടു​ക്ക​രാ​ണെ​ന്നാ​ണു ക​ർ​ഷ​ക​രു​ടെ പൊ​തു അ​ഭി​പ്രാ​യം. ന​മ്മു​ടെ തൊ​ഴി​ലാ​ളി​ക​ൾ ഒ​ന്പ​തു​മ​ണി​ക്കാ​രം​ഭി​ച്ച് അ​ഞ്ചി​ന് പ​ണി അ​വ​സാ​നി​പ്പി​ക്കു​ന്പോ​ൾ ബം​ഗാ​ളി തൊ​ഴി​ലാ​ളി​ക​ൾ സൂ​ര്യ​നു​ദി​ച്ചാ​ൽ പാ​ട​ത്തി​റ​ങ്ങും. അ​വ​സാ​നി​പ്പി​ക്കു​ന്ന​ത് നേ​രം ഇ​രു​ട്ടി​യാ​ൽ മാ​ത്രം. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു മാ​ത്ര​മേ നി​ർ​ത്തി​വ​യ്ക്കൂ. പു​ല​ർ​ച്ചെ അ​ഞ്ചു​മ​ണി​യോ​ടെ താ​മ​സ സ്ഥ​ല​ത്തു​നി​ന്നും ഇ​റ​ങ്ങി പാ​ട​ശേ​ഖ​ര​ത്തി​ലെ​ത്തി പ​ണി​ക​ളാ​രം​ഭി​ക്കും. ചി​ല ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി ഏ​ഴു മ​ണി​വ​രെ​യും ഇ​വ​ർ പ​ണി​യെ​ടു​ക്കും. നാ​ട്ടി​ലെ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് കൃ​ഷി​യി​റ​ക്കു​ന്ന​തി​നേ​ക്കാ​ൾ എ​ത്ര​യോ ലാ​ഭ​ക​ര​മാ​ണ് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​ക്ഷം. ഒ​രേ​ക്ക​ർ സ്ഥ​ല​ത്ത് ന​ടീ​ലി​ന് നാ​ട്ടി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 10,000 രൂ​പ ന​ൽ​കേ​ണ്ടി​വ​രു​ന്പോ​ൾ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു ന​ൽ​കേ​ണ്ടി​വ​രു​ന്ന​ത് 4500 രൂ​പ മാ​ത്രം. ഇ​ര​ട്ടി​യി​ല​ധി​കം ചെ​ല​വാ​ണ് നാ​ട്ടി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ണ്ടി​വ​രു​ന്ന​ത്. കൂ​ടാ​തെ സ​മ​യ​ന​ഷ്ട​വും ഏ​റെ. 10 ഏ​ക്ക​ർ 12 പേ​ർ ചേ​ർ​ന്നു ര​ണ്ടു​ദി​വ​സം കൊ​ണ്ട് ന​ടും.

ബം​ഗാ​ളി​ക​ൾ ഒ​രാ​ഴ്ച​കൊ​ണ്ട് പ​ണി​യു​ന്ന​ത് നാ​ട്ടി​ലെ തൊ​ഴി​ലാ​ളി​ക​ൾ ഒ​രു മാ​സ​മെ​ടു​ക്കും. ഞാ​റു ന​ടു​വാ​ൻ ഇ​വ​രെ ഉ​പ​യോ​ഗി​ക്കു​മെ​ങ്കി​ലും കൊ​യ്യാ​ൻ മെ​ഷീ​നാ​ണ് കൂ​ടു​ത​ലും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വ​ള​രെ വേ​ഗ​ത്തി​ലാ​ണു ഞാ​റു പ​റി​ക്കു​ന്ന​ത്. വെ​യി​ലി​ന്‍റെ കാ​ഠി​ന്യ​മൊ​ന്നും അ​വ​രെ ക്ഷീ​ണി​ത​രാ​ക്കു​ന്നി​ല്ല. നാ​ട്ടി​ലും കൃ​ഷി​പ​ണി ചെ​യ്ത് ജീ​വി​ക്കു​ന്ന ഇ​വ​ർ അ​വ​രു​ടെ നാ​ട്ടി​ലും മി​ക​ച്ച ക​ർ​ഷ​ക​രാ​ണെ​ന്നാ​ണ് ക​രാ​റു​കാ​ര​ൻ രാ​മ​ച​ന്ദ്ര​ൻ പ​റ​യു​ന്ന​ത്.