റോഡ് വികസനം: സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Thursday, January 23, 2020 1:00 AM IST
കൊ​ര​ട്ടി: കൊ​ര​ട്ടി, കാ​ടു​കു​റ്റി, അ​ന്ന​മ​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി കി​ട​ക്കു​ന്ന 6 റോ​ഡു​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് 19 കോ​ടി രൂ​പ​യു​ടെ സി ​ആ​ർ എ​ഫ് ഫ​ണ്ട്. നി​ർ​മ്മാ​ണ പ്ര​ക്രി​യ ആ​രം​ഭി​ക്കു​ന്ന​തി​നും കാ​ര്യ​ക്ഷ​മ​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നു​മാ​യി ബി.​ഡി ദേ​വ​സി എം.​എ​ൽ എ ​ചെ​യ​ർ​മാ​നാ​യും പൊ​തു​മ​രാ​മ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ എ.​പ്രേം​ജി​ലാ​ൽ ക​ണ്‍​വീ​ന​റാ​യും സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.
കൊ​ര​ട്ടി പ​ഴ​യ ദേ​ശീ​യ​പാ​ത, ക​ക്കാ​ട് - കാ​തി​ക്കു​ടം റോ​ഡ്, കു​ല​യി​ടം -ദേ​വ​മാ​താ റോ​ഡ്, മാ​ന്പ്ര - കൂ​ട്ടാ​ല​പ്പാ​ടം റോ​ഡ്, മാ​ന്പ്ര - പൊ​ങ്ങം റോ​ഡ്, കോ​സ്റ്റ​ൽ ഹൈ​വേ റോ​ഡ് എ​ന്നീ പ്ര​ധാ​ന​പ്പെ​ട്ട 6 റോ​ഡു​ക​ളി​ലാ​യി 16 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ആ​ധു​നീ​ക​രി​ക്കു​ന്ന​ത്.