കോൾ കമ്മിറ്റിക്കാർക്കെതിരെ കോടതി ഉത്തരവ് : ബാ​ങ്ക് വളപ്പിൽ കൊണ്ടിട്ട സാധനങ്ങൾ മാറ്റണം
Tuesday, January 21, 2020 12:48 AM IST
പു​ന്ന​യൂ​ർ​ക്കു​ളം: സ​ഹ​ക​ര​ണ ബാ​ങ്ക് കോ​ന്പൗ​ണ്ടി​ൽ പ​രൂ​ർ കോ​ൾ​കൃ​ഷി ക​മ്മി​റ്റി​ക്കാ​ർ അ​തി​ക്ര​മി​ച്ച് കൊ​ണ്ടി​ട്ട ട്രാ​ക്ട​ർ, ട്രി​ല്ല​ർ എ​ന്നി​വ 30 ദി​വ​സ​ത്തി​നു​ള്ളി​ൽ എ​ടു​ത്ത് മാ​റ്റ​ണ​മെ​ന്ന് ചാ​വ​ക്കാ​ട് മു​ൻ​സി​ഫ് കോ​ട​തി ഉ​ത്ത​ര​വിട്ടു.
പ​രൂ​ർ കോ​ൾ​കൃ​ഷി ക​മ്മി​റ്റി ഉ​ന്ന​യി​ച്ച വാ​ദ​ങ്ങ​ളെ​ല്ലാം ത​ള്ളി​ക്കൊ​ണ്ടാ​ണ് ഉ​ത്ത​ര​വ്.
30 ദി​വ​സ​ത്തി​നു​ള്ളി​ൽ സാ​ധ​ന​സാ​മ​ഗ്രി​ക​ൾ ബാ​ങ്ക് വ​ള​പ്പി​ൽ​നി​ന്നും മാ​റ്റ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ബാ​ങ്കി​ന് സാ​ധ​ന​ങ്ങ​ൾ മാ​റ്റാനും അ​തി​നു​വ​രു​ന്ന ചെ​ല​വ് കോ​ൾ​കൃ​ഷി ക​മ്മി​റ്റി​യി​ൽ​നി​ന്നും ഈ​ടാ​ക്കാ​നും കോ​ട​തി വി​ധി​ച്ചു. ബാ​ങ്കി​നു​വേ​ണ്ടി അ​ഡ്വ​ക്കേ​റ്റു​മാ​രാ​യ വി​ജ​യ​രാ​ഘ​വ​ൻ, ഭാ​നു​പ്ര​കാ​ശ് എ​ന്നി​വ​ർ ഹാ​ജ​രാ​യി.