ചാ​വ​ക്കാ​ട് ബ്ലാ​ങ്ങാ​ട് സാ​ന്ത്വ​ന​തീ​ര​ത്ത്
Monday, January 20, 2020 12:50 AM IST
ചാ​വ​ക്കാ​ട്: ബ്ലാ​ങ്ങാ​ട് സാ​ന്ത്വ​ന​തീ​ര​ത്ത് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ ആ​രോ​ഗ്യ​മാ​താ​വി​ന്‍റെ തി​രു​നാ​ൾ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ഇ​ത​ര ജി​ല്ല​ക​ളി​ൽ നി​ന്നും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​മാ​യി ചാ​വ​ക്കാ​ടെ​ത്തി താമസി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് തൃശൂ​ർ അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ൽ ബ്ളാ​ങ്ങാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ന്ത്വ​ന​തീ​ര​ത്തി​ൽ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ച​ത്.
കഴിഞ്ഞദിവസം രാ​ത്രി പ്ര​ത്യേ​ക തി​രു​ക​ർ​മ​ങ്ങ​ൾ ന​ട​ന്നു. ഇ​ന്ന​ലെ ന​ട​ന്ന തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ജ്യോ​തി എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. റോ​യ് ജോ​സ​ഫ് വ​ട​ക്ക​ൻ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ആ​രോ​ഗ്യ​മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​വു​മാ​യി നൂ​റു​ക​ണ​ക്കി​ന് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ പ​ങ്കെ​ടു​ത്ത പ്ര​ദ​ക്ഷി​ണ​ത്തി​ന് ഒ.​എ. മാ​ത്യൂ​സ്, ജോ​ർ​ജ് പ​ന​യ്ക്ക​ൽ, മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളാ​യ ഷാ​ജ​ൻ പു​ത്ത​ൻ​തു​റ , ര​മേ​ശ് പു​ത്ത​ൻ​തു​റ , ബി. ​രാ​ജ​ൻ, മ​മ്മി​യൂ​ർ കോ​ണ്‍​വ​ന്‍റി​ലെ സി​സ്റ്റ​ർ ഹെ​ൽ​ന , സി​സ്റ്റ​ർ വി​ന്നി മ​രി​യ തു​ട​ങ്ങി​യ​വ​ർ നേ​ത്യ​ത്വം ന​ൽ​കി.
സോ​ഷ്യ​ൽ ആ​ക്ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ​. തോ​മ​സ് പൂ​പ്പാ​ടി , പാ​ല​യൂ​ർ തീ​ർ​ഥ​കേ​ന്ദ്രം റെ​ക്ട​ർ ഫാ​. വ​ർ​ഗീ​സ് ക​രി​പ്പേ​രി എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ മ​ത്സ്യ സ​മ്യ​ദ്ധി​ക്കും ഐ​ശ്വ​ര്യ​ത്തി​നു​മാ​യി ബ്ളാ​ങ്ങാ​ട് ക​ട​ൽ​തീ​ര​ത്ത് പ്രാ​ർ​ഥ​ന ന​ട​ത്തി. നേ​ർ​ച്ച​ ഭ​ക്ഷ​ണ​വി​ത​ര​ണ​വും ന​ട​ന്നു.