വി​സ്ഡം കോ​ള​ജ് ഓ​വ​റോ​ൾ ചാ​ന്പ്യ​ന്മാ​ർ
Monday, December 16, 2019 12:22 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: തൃ​ശൂ​ർ ജി​ല്ലാ പാ​ര​ല​ൽ കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ കാ​യി​ക​മേ​ള​യി​ൽ പാ​ലു​വാ​യ് വി​സ്ഡം കോ​ള​ജ് ചാ​ന്പ്യ​ന്മാ​രാ​യി. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്കേ​റ്റ് മെ​ന്പ​ർ യൂ​ജിൻ മൊ​റേ​ലി സ​മ്മാ​ന​ദാ​നം ന​ട​ത്തി. കാ​യി​ക മേ​ള​യി​ൽ 90 പോ​യി​ന്‍റ് നേ​ടി പാ​ലു​വാ​യ് വി​സ്ഡം കോ​ള​ജ് ഒ​ന്നാം സ്ഥാ​ന​വും 41 പോ​യി​ന്‍റോടെ ഗു​രു​വാ​യൂ​ർ മേ​ഴ്സി കോ​ള​ജ് ര​ണ്ടാം സ്ഥാ​ന​വും 35 പോ​യി​ന്‍റ് നേ​ടി തൃ​ശൂ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വി​സ്ഡം കോ​ള​ജി​ലെ കെ.​പി. അ​മൃ​ത, ചാ​വ​ക്കാ​ട് ഗെ​യി​ൻ​സ് കോ​ള​ജി​ലെ കെ. ​ഷി​നാ​സ് എ​ന്നി​വ​ർ വ്യ​ക്തി​ഗ​ത ചാ​ന്പ്യന്മാ​രാ​യി.

തെ​ങ്ങി​ൽനി​ന്ന്
വീ​ണു പ​രി​ക്ക്

വ​ട​ക്കേ​ക്കാ​ട്: നാ​ളി​കേ​രം ഇ​ടാ​ൻ ക​യ​റി​യ തൊ​ഴി​ലാ​ളി​ക്കു തെ​ങ്ങി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റു. പേ​ങ്ങാ​ട്ട് പ​റ​ന്പി​ൽ ന​ന്ദ​ൻ(55)​നാ​ണ് പ​രി​ക്കേ​റ്റ​ത്. തി​രു​വ​ള​യ​ന്നൂ​ർ സ് കൂ​ളി​നു സ​മീ​പം തെ​ങ്ങി​ൽ ക​യ​റി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. നാ​യ​ര​ങ്ങാ​ടി ന​വോ​ത്ഥാൻ ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ മു​തു​വ​ട്ടൂ​ർ രാ​ജ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.