ഉൗ​ർ​ജ സം​ര​ക്ഷ​ണ സ​ന്ദേ​ശ​വു​മാ​യി കുന്നംകുളത്ത് സൈ​ക്കി​ൾ റാ​ലി
Sunday, December 15, 2019 1:05 AM IST
കു​ന്നം​കു​ളം: പ്ര​കൃ​തി​ദ​ത്ത​മാ​യ ഉൗ​ർ​ജം നാ​ളേ​ക്കു​വേ​ണ്ടി ക​രു​തി​വ​യ്ക്കു​ന്ന​തി​നും ഇ​ന്ന​ത്തെ ഉ​പ​യോ​ഗം കു​റ​ക്കു​ന്ന​തി​നും ആ​ഹ്വാ​നം ചെ​യ്തു​കൊ​ണ്ട് കു​ന്നം​കു​ള​ത്ത് സൈ​ക്കി​ൾ റാ​ലി സം​ഘ​ടി​പ്പി​ച്ചു. ദേ​ശീ​യ ഉൗ​ർ​ജ സം​ര​ക്ഷ​ണ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ന്നം​കു​ളം ബ​ഥ​നി സെ​ന്‍റ് ജോ​ണ്‍​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളും വെ​ള്ളി​ത്തി​രു​ത്തി ബ്ലൂ​മിം​ഗ് ബ​ഡ്സ് ബ​ഥാ​നി​യ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും സം​യു​ക്ത​മാ​യാ​ണ് ഉൗ​ർ​ജ സം​ര​ക്ഷ​ണ സ​ന്ദേ​ശ സൈ​ക്കി​ൾ റാ​ലി ന​ട​ത്തി​യ​ത്.
ക​രു​തി​വ​യ്ക്കാം ഉൗ​ർ​ജം നാ​ളേ​ക്കു​വേ​ണ്ടി എ​ന്ന സ​ന്ദേ​ശം ന​ൽ​കി കു​ന്നം​കു​ളം അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ടി.​എ​സ്. സി​നോ​ജ് റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ബ​ഥ​നി ആ​ശ്ര​മം മാ​നേ​ജ​ർ ഫാ. ​സോ​ള​മ​ൻ ഒ​ഐ​സി അ​ധ്യ​ക്ഷ​നാ​യി. ബ​ഥ​നി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​പ​ത്രോ​സ്, ബ്ലൂ​മിം​ഗ് ബ​ഡ്സ് സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ബെ​ഞ്ച​മി​ൻ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ര​മാ​ഭാ​യ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​ബി​ജു​ബാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ദേ​ശീ​യ ഉൗ​ർ​ജ സം​ര​ക്ഷ​ണ പ്ര​ചാ​ര​ക അ​വാ​ർ​ഡ് ജേ​താ​വും സൈ​ക്കി​ൾ മേ​യ​ർ ഓ​ഫ് തൃ​ശൂ​രു​മാ​യ ഫ്രാ​ൻ​സി​സ് ഉൗ​ർ​ജ സ​ന്ദേ​ശം ന​ല്കി. കു​ന്നം​കു​ളം ബ​ഥ​നി സെ​ന്‍റ് ജോ​ണ്‍​സ് സ്കൂ​ൾ മൈ​താ​ന​ത്തു​നി​ന്നും ആ​രം​ഭി​ച്ച സൈ​ക്കി​ൾ റാ​ലി പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഉൗ​ർ​ജ സം​ര​ക്ഷ​ണ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ചു​കൊ​ണ്ട് കു​ന്നം​കു​ളം ടൗ​ണി​ൽ സ​മാ​പി​ച്ചു.