വി​പ​ണി ഉ​ണ​ര്‍​ന്നു, സൂ​പ്പ​ര്‍​സ്റ്റാ​ര്‍ ക്രി​സ്മ​സ് സ്റ്റാ​ര്‍ ത​ന്നെ
Tuesday, December 10, 2019 12:45 AM IST
തൃ​ശൂ​ര്‍: ക്രി​സ്മ​സി​നെ വ​ര​വേ​ല്‍​ക്കാ​ന്‍ വി​പ​ണ​യി​ല്‍ ഗം​ഭീ​ര ഒ​രു​ക്കം. വൈ​വി​ധ്യ​മാ​ര്‍​ന്ന ന​ക്ഷ​ത്ര​ങ്ങ​ളു​ടെ ക​ല​വ​റ​യൊ​രു​ക്കി​യാ​ണ് ഇ​ത്ത​വ​ണ​യും വി​പ​ണി സ​ജീ​വ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.
എ​ല്‍​ഇ​ഡി സ്റ്റാ​ര്‍ മു​ത​ല്‍ വ്യ​ത്യ​സ്ത മോ​ഡ​ല്‍ ക​ട​ലാ​സ് ന​ക്ഷ​ത്ര​ങ്ങ​ള്‍​വ​രെ വി​പ​ണി​യി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്. 200 രൂ​പ മു​ത​ല്‍ 350 വ​രെ​യാ​ണ് പു​തി​യ മോ​ഡ​ലു​ക​ള്‍​ക്കു വി​ല. നൂ​റു​മു​ത​ല്‍ ആ​യി​രം രൂ​പ​വ​രെ വി​ല​യു​ള്ള എ​ല്‍​ഇ​ഡി ന​ക്ഷ​ത്ര​ങ്ങ​ള്‍ വി​പ​ണി​യി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്. ഏ​റെ​ക്കാ​ലം ഉ​പ​യോ​ഗി​ക്കാ​മെ​ന്ന​തി​നാ​ല്‍ ഇ​തി​നു ഡി​മാ​ൻഡ് കൂ​ടി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ള്‍ മി​ക​ച്ച മോ​ഡ​ലു​ക​ളു​മാ​യാ​ണ് എ​ല്‍​ഇ​ഡി​ക​ളു​ടെ രം​ഗ​പ്ര​വേ​ശം.
കു​റ​ച്ചു​ വ​ര്‍​ഷ​ങ്ങ​ളാ​യി ആ​വ​ശ്യ​ക്കാ​ര്‍ കു​റ​വാ​ണെ​ങ്കി​ലും വി​വി​ധ വ​ര്‍​ണ​ങ്ങ​ളി​ലും ആ​ക​ര്‍​ഷ​ക​മാ​യ മോ​ഡ​ലു​ക​ളി​ലും ത​യാ​റാ​ക്കി​യ ക​ട​ലാ​സ് ന​ക്ഷ​ത്ര​ങ്ങ​ളും സ​ജീ​വ​മാ​ണ്. ഒ​റ്റ​നി​റ​ത്തി​ലെ ക​ട​ലാ​സ് ന​ക്ഷ​ത്ര​ങ്ങ​ള്‍​ക്കു ഡി​മാൻഡ് കൂ​ടുതലാണ്. പ​ത്തു​മു​ത​ല്‍ 300 രൂ​പ വ​രെ​യാ​ണ് വി​ല.
പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​വും ജി​എ​സ്ടി​യു​മെ​ല്ലാം വി​പ​ണി​യെ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പു​ത്ത​ന്‍ ടെ​ക്‌​നോ​ള​ജി​യി​ല്‍ വെ​ട്ടി​ത്തി​ള​ങ്ങു​ക​യാ​ണ് ന​ക്ഷ​ത്ര​ങ്ങ​ള്‍. സ്‌​കൂ​ള്‍ പൂ​ട്ടി​ക്ക​ഴി​ഞ്ഞാ​ല്‍ വി​പ​ണി കൂ​ടു​ത​ല്‍ ഉ​ഷാ​റാ​കു​മെ​ന്നും വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.