തു​ണ​യാ​യി നാ​ടൊ​ന്നി​ച്ചി​ട്ടും ഷാ​ജു​ദീ​ൻ യാ​ത്ര​യാ​യി
Tuesday, November 12, 2019 11:18 PM IST
പു​ന്നം​പ​റ​ന്പ്: നാ​ടൊ​ന്നാ​കെ കാ​രു​ണ്യം ചൊ​രി​ഞ്ഞി​ട്ടും, ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​നാവാ​തെ ഷാ​ജു​ദീ​ൻ യാ​ത്ര​യാ​യി. പു​ന്നം​പ​റ​ന്പ് മ​ണ​ലി​ത്ത​റ ക​ല്ലി​വ​ള​പ്പി​ൽ ഷാ​ജു​ദീ​ൻ(46)​ആ​ണ് എ​റ​ണാ​കു​ളം അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്ന ഷാ​ജു​ദീ​ന്‍റെ മ​ര​ണ​ത്തോ​ടെ ഇ​ടി​ഞ്ഞു​വീ​ഴാ​റാ​യ കു​ടി​ലി​ന്‍റെ നാ​ലു ചു​വ​രു​ക​ൾ​ക്കി​ട​യി​ൽ ക​ണ്ണീ​ർതോ​രാ​തെ വ​യോ​ധി​ക​യാ​യ ഉ​മ്മ​യും ഭാ​ര്യ​യും ര​ണ്ടു പി​ഞ്ചു​മ​ക്ക​ളും ബാ​ക്കി​യാ​യി.

പ്ര​വാ​സി​യാ​യി​രു​ന്ന ഷാ​ജു​ദീ​ൻ ശ​രീ​രം മു​ഴു​വ​ൻ നീ​രു​വ​ന്നു മ​ര​ണ​ത്തോ​ടു മ​ല്ലി​ട്ടു​ക​ഴി​യു​ക​യാ​യി​രു​ന്നു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​മാ​ണ് ഷാ​ജു​ദീ​നെ ത​ള​ർ​ത്തി​യ​ത്. സൗ​ദി​യി​ലാ​യി​രു​ന്ന ഷാ​ജു​ദീ​ന് അ​വി​ടെ​വ​ച്ചാ​ണ് രോ​ഗം പി​ടി​പെ​ടു​ന്ന​ത്. അ​തോ​ടെ ജോ​ലി ഉ​പേ​ക്ഷി​ച്ച് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങേ​ണ്ടി​വ​ന്നു. നാ​ട്ടി​ലെ​ത്തി ചി​കി​ത്സ തേ​ടി​യ​ശേ​ഷം കു​ടും​ബ​പ്രാ​ര​ബ്ധ​ത്താ​ൽ അ​ബു​ദാ​ബി​യി​ലേ​ക്കു ജോ​ലി തേ​ടി​പ്പോ​യി. എ​ന്നാ​ൽ, അ​സു​ഖം രൂ​ക്ഷ​മാ​യ​തോ​ടെ ക​ന്പ​നി പി​രി​ച്ചു​വി​ട്ടു. നാ​ട്ടി​ലെ​ത്തി ഓ​ട്ടോ​ഡ്രൈ​വ​റാ​യി കു​ടും​ബം പു​ല​ർ​ത്തു​ന്ന​തി​നി​ടെ​യാ​ണ് പൂ​ർ​ണ​മാ​യും കി​ട​പ്പി​ലാ​യ​ത്. ഒ​രു ജോ​ലി​യും ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത സ്ഥി​തി​യി​ലാ​യി. ഇ​തോ​ടെ ഭാ​ര്യ സു​ഹ​റ​യ്ക്കു ത​യ്യ​ൽ​ജോ​ലി​യി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന തു​ച്ഛ​മാ​യ വ​രു​മാ​ന​മാ​യി ഏ​ക​ജീ​വി​ത​മാ​ർ​ഗം.

ഹൃ​ദ​യം മാ​റ്റി​വ​യ്ക്കാ​തെ ഷാ​ജു​ദീ​ന്‍റെ ജീ​വ​ൻ നി​ല​നി​ർ​ത്താ​നാ​വി​ല്ലെ​ന്നു വൈ​ദ്യ​ശാ​സ്ത്രം വി​ധി​യെ​ഴു​തി​യി​രു​ന്നു. എ​റ​ണാ​കു​ളം അ​മൃ​ത​യി​ലാ​യി​രു​ന്നു ചി​കി​ത്സ. അ​നു​യോ​ജ്യ​മാ​യ ഹൃ​ദ​യം ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. ശ​സ്ത്ര​ക്രി​യ​യ്ക്കും തു​ട​ർ​ചി​കി​ത്സ​യ്ക്കു​മൊ​ക്കെ​യാ​യി 50 ല​ക്ഷം രൂ​പ​യെ​ങ്കി​ലും വേ​ണ്ടി​വ​രു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞി​രു​ന്നു. ഇ​തു ഷാ​ജു​ദീ​ന്‍റെ നി​ർ​ധ​ന കു​ടും​ബ​ത്തി​നു താ​ങ്ങാ​വു​ന്ന​തി​നും അ​പ്പു​റ​മാ​യി​രു​ന്നു. എ​ന്നാ​ൽ, നാ​ടി​ന്‍റെ എ​ല്ലാ​ മേ​ഖ​ല​യി​ലും സ​ജീ​വസാ​ന്നി​ധ്യ​മാ​യി​രു​ന്ന ഷാ​ജു​ദീ​ന്‍റെ ചി​കി​ത്സാ​ചെ​ല​വ് ക​ണ്ടെ​ത്താ​ൻ തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. ശ്രീ​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ടൊ​ന്നാ​കെ രം​ഗ​ത്തി​റ​ങ്ങി. ആ​വ​ശ്യ​മാ​യ പ​ണ​വും ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ അ​തി​നൊ​ന്നും കാ​ത്തു​നി​ൽ​ക്കാ​തെ ഷാ​ജു​ദീ​ൻ യാ​ത്ര​യാ​വുകയായിരുന്നു.സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 11ന് ​മ​ണ​ലി​ത്ത​റ മ​ലാ​ക്ക ജു​മാ മ​സ്ജി​ദ് ക​ബ​ർസ്ഥാ​നി​ൽ. മാ​താ​വ്: ജ​മീ​ല. മ​ക്ക​ൾ: ഫാ​ത്തി​മ ന​സ്രി​ൻ, മു​ഹ​മ്മ​ദ് അ​മീ​ൻ.