എം.​ വേ​ണു​ഗോ​പാ​ല​നും ഇ.​ രാ​ജു​വി​നും പുരസ്കാരം
Tuesday, November 12, 2019 12:52 AM IST
ഗു​രു​വാ​യൂ​ർ: ദേ​വ​സ്വം കൃ​ഷ്ണ​നാ​ട്ട​ത്തി​ലെ മി​ക​ച്ച കാ​ല​കാ​ര​ന്മാ​ർ​ക്കു സ​മ്മാ​നി​ക്കു​ന്ന മാ​ന​വേ​ദ സു​വ​ർ​ണ​മു​ദ്ര പു​ര​സ്കാ​ര​ത്തി​നു വേ​ഷ​വി​ഭാ​ഗം ക​ലാ​ക​ര​ൻ എം. ​വേ​ണു​ഗോ​പാ​ല​നും വാ​സു നെ​ടു​ങ്ങാ​ടി സു​വ​ർ​ണ​മു​ദ്ര​ക്കു ചു​ട്ടി കാ​ല​കാ​ര​ൻ ഇ. ​രാ​ജു​വി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു. ക​ഴി​ഞ്ഞ​മാ​സം ക്ഷേ​ത്ര​ത്തി​ൽ​ന​ട​ന്ന അ​ര​ങ്ങു​ക​ളി​യി​ൽ​നി​ന്നാ​ണ് അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.
പ്ര​ഫ. രാ​മ​ൻ​ക​ർ​ത്ത പാ​ണാ​വ​ള്ളി, ക​ലാ​മ​ണ്ഡ​ലം കു​ട്ടി നാ​രാ​യ​ണ​ൻ, സ​ദ​നം രാ​മ​ൻ​കു​ട്ടി നാ​യ​ർ എ​ന്നി​വ​രാ​യി​രു​ന്നു അ​വാ​ർ​ഡു നി​ർ​ണ​യ സ​മി​തി അം​ഗ​ങ്ങ​ൾ. ഈ​മാ​സം 16നു ​കൃ​ഷ്ണ​ഗീ​തി ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മേ​ൽ​പ്പ​ത്തൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​പി.​വി. കൃ​ഷ്ണ​ൻ നാ​യ​ർ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും.