ന​വ​ര​സ സാ​ധ​ന ശി​ല്പ​ശാ​ല​ തു​ട​ങ്ങി
Friday, November 8, 2019 1:15 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ന​ട​ന​കൈ​ര​ളി​യു​ടെ 28 ാ​മ​ത് ന​വ​ര​സ സാ​ധ​ന ശി​ല്പ​ശാ​ല കൂ​ടി​യാ​ട്ട​ കു​ല​പ​തി​യും ഇ​തി​ഹാ​സ​വു​മാ​യി​രു​ന്ന ഗു​രു അ​മ്മ​ന്നൂ​ർ മാ​ധ​വ ചാ​ക്യാ​ർ​ക്കു സ​മ​ർ​പ്പി​ച്ചു​കൊ​ണ്ട് ആ​രം​ഭി​ച്ചു. ഭാ​ഗ​വ​ത​ർ കു​ഞ്ഞു​ണ്ണി ത​ന്പു​രാ​നി​ൽ നി​ന്നും ന​വ​ര​സാ​ഭി​ന​യ​ത്തി​ൽ പ​രി​ശീ​ല​നം നേ​ടി ലോ​ക​ത്തി​ലെത്ത​ന്നെ മ​ഹാ​ന​ടന്മാ​രി​ലൊ​രാ​ളാ​യ അ​മ്മ​ന്നൂ​രി​ന്‍റെ ജീ​വി​ത ച​രി​ത്രം കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി പ്ര​സി​ദ്ധീ​ക​രി​ച്ച​തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ​തി​നാ​റുവ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ശി​ല്പ​ശാ​ല അ​ദ്ദേ​ഹ​ത്തി​നു സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
ശി​ല്പ​ശാ​ല​യി​ൽ ന​വ​ര​സാ​ഭി​ന​യ​ത്തി​ന്‍റെ ഉ​പ​രി​പ​ഠ​ന​ത്തി​നെ​ത്തി​യ പ്ര​ശ​സ്ത ഭ​ര​ത​നാ​ട്യം ന​ർ​ത്ത​കി മീ​രാ ശ്രീ​നാ​രാ​യ​ണ​ൻ, നാ​ട​ക ന​ടി ധ്രു​തി ഷാ ​എ​ന്നി​വ​ർചേ​ർ​ന്ന് അ​മ്മ​ന്നൂ​രി​ന്‍റെ അ​ഭി​ന​യ ചി​ത്ര​ത്തി​ൽ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചാ​ണ് അ​ഭ്യാ​സ സാ​ധ​ന​യ്ക്കു തു​ട​ക്കം കു​റി​ച്ച​ത്. വേ​ണു​ജി​യു​ടെ കീ​ഴി​ൽ ന​ട​ക്കു​ന്ന ന​വ​ര​സ സാ​ധ​ന​യി​ൽ പ​തി​ന​ഞ്ചി​ന് അ​മ്മ​ന്നൂ​ർ എ​ന്ന ന​ട​നെ​ക്കു​റി​ച്ച് ഡോ. ​കെ.​ജി. പൗ​ലോ​സ് പ്ര​സം​ഗി​ക്കും.