നാ​പ്കി​ൻ നി​ർ​മാ​ണ പ​രി​ശീ​ല​നം
Friday, November 8, 2019 1:11 AM IST
അ​വി​ട്ട​ത്തൂ​ർ: എ​ൽ​ബി​എ​സ്എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സാ​നി​റ്റ​റി നാ​പ്കി​ൻ നി​ർ​മാ​ണ പ​രി​ശീ​ല​നം ന​ൽ​കി. ഇ​രി​ങ്ങാ​ല​ക്കു​ട പ്ര​തീ​ക്ഷാ​ഭ​വ​നി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.
പ്ര​കൃ​തി സൗ​ഹൃ​ദ​വും ദോ​ഷ​ഫ​ല​ങ്ങ​ൾ ഇ​ല്ലാ​ത്ത​തു​മാ​യ നാ​പ്കി​നാ​ണ് നി​ർ​മി​ക്കു​ന്ന​ത്. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡി. ​ഹ​സി​ത, വ​ള​ണ്ടി​യ​ർ​മാ​രാ​യ പ​വി​ത്ര, ന​ന്ദ​ന, ജോ​സി​യ, സ്വീ​റ്റ്ന, അ​പ​ർ​ണ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പ്ര​തീ​ക്ഷാ​ഭ​വ​നി​ലെ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ പോ​ൾ​സി, സി​സ്റ്റ​ർ നൈ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.