പ​ള്ളി പ​രി​സ​ര​ത്തുനി​ന്നു ബൈ​ക്ക് മോ​ഷ്ടി​ച്ചയാൾ പിടിയിൽ
Friday, November 8, 2019 1:11 AM IST
ക​യ്പ​മം​ഗ​ലം: പു​തി​യ​കാ​വ് പ​ള്ളി പ​രി​സ​ര​ത്തു നി​ന്ന് ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ൽ ഒ​രാ​ളെക്കൂ​ടി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ആ​ല​പ്പു​ഴ തി​രു​വ​ന്പാ​ടി സ്വ​ദേ​ശി ഫാ​ത്തി​മ മ​ൻ​സി​ലി​ൽ അ​ഫ്രീ​ദി ( 20)യാ​ണ് മ​തി​ല​കം എ​സ്ഐ കെ.​പി.​ മി​ഥു​നും സം​ഘ​വും അ​റ​സ്റ്റു ചെ​യ്ത​ത്. ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ ഇ​ന്ന​ലെ ആ​ല​പ്പു​ഴ പു​ന്ന​പ്ര​യി​ൽ നി​ന്നാ​ണു പിടികൂടിയത്.
ഇ​ക്ക​ഴി​ഞ്ഞ മേ​യ് 31നാ​ണ് പു​തി​യ​കാ​വ് പ​ള്ളി​യി​ൽ ജു​മ ന​മ​സ്കാ​ര​ത്തി​ന് എ​ത്തി​യ പു​യു വീ​ട്ടി​ൽ ഷെ​രീഫി​ന്‍റെ പ​ൾ​സ​ർ ബൈ​ക്ക് മോ​ഷ​ണം പോ​യ​ത്. ഉച്ചയ്ക്ക് ഒന്നിനും 1.40 നും ​ഇ​ട​യി​ലാ​യി​രു​ന്നു മോ​ഷ​ണം. ര​ണ്ടുദി​വ​സ​ത്തി​നു ശേ​ഷം ബൈ​ക്ക് മ​ല​പ്പു​റ​ത്തുനി​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു.
ഈ ​കേ​സി​ൽ ആ​ല​പ്പു​ഴ തി​രു​വ​ന്പാ​ടി സ്വ​ദേ​ശി മു​ള്ള​ത്ത് വ​ള​പ്പ് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷാ, ​എ.​എ.​മ​ൻ​സി​ലി​ൽ ശു​ഹൈ​ബ് എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. അ​ഫ്രീ​ദി​നെ​തി​രെ പു​ന്ന​പ്ര സ്റ്റേ​ഷ​നി​ൽ മോ​ഷ​ണ​ക്കേ​സു​ണ്ട്. അ​ഡീ​ഷ​ണ​ൽ എ​സ്ഐ വി​ജ​യ​ൻ, സിപിഒമാ​രാ​യ ജി​ബി​ൻ.​ കെ. ​ജോ​സ​ഫ്, ഷി​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.