കാ​പ്പാ​റ പ​ദ്ധ​തി: ഗു​ണ​ഭോ​ക്താ​ക്ക​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Friday, November 8, 2019 1:11 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: മു​രി​യാ​ട് പ​ഞ്ചാ​യ​ത്തി​ലെ കാ​പ്പാ​റ കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​ശ്നം ഉ​ട​ൻ പ​രി​ഹ​രി​ക്കു​ക, 200 ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് ഉ​ട​ൻ വെ​ള്ളം എ​ത്തി​ക്കു​ക എന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഗു​ണ​ഭോ​ക്താ​ക്ക​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച് പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. കാ​പ്പാ​റ ശു​ദ്ധ​ജ​ല പ​ദ്ധ​തി​യി​ൽ നി​ന്നും ക​ഴി​ഞ്ഞ ജൂ​ണ്‍ മു​ത​ൽ ഒ​രു തു​ള്ളി​വെ​ള്ളം പോ​ലും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ൾ പ​റ​ഞ്ഞു. മോ​ട്ടോ​ർ ത​ക​രാ​റി​ലാ​യ​താ​ണ് ജ​ല​വി​ത​ര​ണം മു​ട​ങ്ങാ​ൻ കാ​ര​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ​റ​യു​ന്പോ​ഴും ക​ഴി​ഞ്ഞ വ​ർ​ഷം പു​തി​യ മോ​ട്ടോ​ർ വാ​ങ്ങാ​ൻ 400 രൂ​പ​യും വെ​ള്ളം ശു​ദ്ധീ​ക​രി​ക്കാ​ൻ 250 രൂ​പ​യും ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നും വാ​ങ്ങി​യി​രു​ന്നു. ഇ​പ്പോ​ൾ പ​ഞ്ചാ​യ​ത്തും വാ​ട്ട​ർ അ​ഥോ​റി​റ്റി​യും കൈ​മ​ല​ർ​ത്തു​ക​യാ​ണെ​ന്ന് ഗു​ണ​ഭോ​ക്താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി. സ​ര​സ്വ​തി, ഓ​മ​ന സ​ത്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.