കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ​യി​ൽ മാ​ലി​ന്യം നീ​ക്കി​ത്തു​ട​ങ്ങി
Friday, November 8, 2019 1:11 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ​യി​ലെ പാ​ത​യോ​ര​ങ്ങ​ളി​ലും പൊ​തു സ്ഥ​ല​ങ്ങ​ളി​ലും ബൈ​പാ​സി​ലും പ്ലാ​സ്റ്റി​ക്ക് ബാ​ഗു​ക​ളി​ലും ചാ​ക്കു​ക​ളി​ലു​മാ​യി വ​ലി​ച്ചെ​റി​ഞ്ഞ് കു​ന്നു​കൂ​ടിക്കി​ട​ക്കു​ന്ന മാ​ലി​ന്യം ന​ഗ​ര​സ​ഭ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ നീ​ക്കി​ത്തു​ട​ങ്ങി.
ന​ഗ​ര​സ​ഭ​യി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 38 ന​ഗ​ര​സ​ഭ തൊ​ഴി​ലാ​ളി​ക​ളാ​ണു മാ​ലി​ന്യ​മെ​ടു​ത്ത് പു​തി​യ ചാ​ക്കു​ക​ളി​ലാ​ക്കി നീ​ക്കു​ന്ന​ത്.
ബൈ​പാ​സി​ൽ പടാ​കു​ളം ജം​ഗ്ഷ​നു തെ​ക്കു​ഭാ​ഗ​ത്തും പ​ണി​ക്കേ​ഴ്സ് ഹാ​ളി​നു പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തും ടി ​കെഎ​സ് പു​ര​ത്തും പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു​ള്ള സ​ർ​വീസ് റോ​ഡി​ലു​മെ​ല്ലാം ചാ​ക്ക് കെ​ട്ടു​ക​ളും കി​റ്റു​ക​ളും കൂ​ന്പാ​ര​മാ​യി കി​ട​ക്കു​ന്ന​താ​ണ് എ​ടു​ത്തുമാ​റ്റു​ന്ന​ത്.
ര​ണ്ടാം ശ​നി​യാ​ഴ്ച അ​വ​ധി ദി​ന​ത്തി​ൽകൂ​ടി ജോ​ലി ചെ​യ്ത് പ​ണി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നു തൊ​ഴി​ലാ​ളി​ക​ൾ വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്.​ ന​ഗ​ര​ത്തി​ൽ നി​ന്ന് തി​ങ്ക​ളാ​ഴ്ചയോ​ടെ പൂ​ർ​ണ​മാ​യും മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ചെ​യ​ർ​മാ​ൻ കെ. ​ആ​ർ​. ജൈ​ത്ര​ൻ പ​റ​ഞ്ഞു.
തു​ട​ർ​ന്നു ക​ർ​ശ​ന​മാ​യ നി​രീ​ക്ഷ​ണം ന​ട​ത്തി മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​തു നി​ർ​ത്ത​ലാ​ക്കു​വാ​നാ​ണു ല​ക്ഷ്യ​മി​ടു​ന്ന​ത്. ഹോ​ട്ട​ലു​ക​ളി​ലെ പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും കോ​ഴി മാ​ലി​ന്യ​വും പാ​യ​യും കി​ട​ക്ക​യും പ​ഴ​യ​ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾവ​രെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​തു പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.
ന​ഗ​ര​സ​ഭ ക​ഴി​ഞ്ഞ ഒ​രു കൊ​ല്ല​മാ​യി ജൈ​വ മാ​ലി​ന്യ മൊ​ഴി​കെ വീ​ടു​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ക്കു​ന്നു​ണ്ട്.
ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മായി വീ​ടു​ക​ളി​ൽ നി​ന്ന് പ്ലാ​സ്റ്റി​ക് കി​റ്റു​ക​ളും ശേ​ഖ​രി​ക്കു​ന്നു​ണ്ട്. എ​ല്ലാം ശു​ചി​ത്വ മി​ഷ​ന്‍റെ ഏ​ജ​ൻ​സി​ക്കു കൈ​മാ​റും.