കൊ​ടു​ങ്ങ​ല്ലൂ​ർ ക്ഷേ​ത്ര​ത്തി​ലെത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർക്കു സൗജന്യ ഭക്ഷണം
Friday, November 8, 2019 1:11 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ടു​ങ്ങ​ല്ലൂ​ർ ശ്രീ​കു​രും​ബ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ച്ചേ​രു​ന്ന അ​യ്യ​പ്പ​ഭ​ക്ത​രാ​യ തീ​ർ​ത്ഥാ​ട​ക​ർ​ക്കു ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ച്ച​യ​്ക്കും വൈ​കീ​ട്ടും ഭ​ക്ഷ​ണം, കു​ടി​വെ​ള്ളം, വി​രി​വെ​യ്ക്ക​ൽ, പ്രാ​ഥ​മി​ക ചി​കി​ത്സ എ​ന്നീ സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കും.​
17 മു​ത​ൽ ഡിസം ബർ 27 വ​രെ 41 ദി​വ​സ​ക്കാ​ലം ക്ഷേ​ത്ര​ത്തി​ന്‍റെ തെ​ക്കെ ന​ട​യി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ പ​ന്ത​ലി​ലാ​ണ് തീ​ർ​ത്ഥാ​ട​ക​ർ​ക്കാ​യി ന​ഗ​ര​സ​ഭ ആ​തി​ഥ്യ​മ​രു​ളു​ന്ന​ത്.
ക​ഴി​ഞ്ഞ ര​ണ്ടുവ​ർ​ഷ​വും ന​ഗ​ര​സ​ഭ അ​യ്യ​പ്പ​ഭ​ക്ത​ന്മാ​ർ​ക്ക് ഇ​തേ രീ​തി​യി​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ അ​ഭ്യ​ർ​ഥന പ്ര​കാ​രം 15 ല​ക്ഷം രൂ​പ ത​ന​ത് ഫ​ണ്ടി​ൽ നി​ന്ന് ഈ ​കാ​ര്യ​ങ്ങ​ൾ​ക്കാ​യി ചെ​ല​വ​ഴി​ക്കു​ന്ന​തി​നു സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.
അ​ടു​ത്ത വ​ർ​ഷം മു​ത​ൽ സം​സ്ഥാ​ന ബ​ജ​റ്റിൽത​ന്നെ ഈ ​ആ​വ​ശ്യ​ത്തി​നാ​യി തു​ക വ​ക​യി​രു​ത്ത​ണ​മെ​ന്ന് അ​ഭ്യ​ർ​ഥിച്ചുകൊ​ണ്ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​ർ​ക്കാ​രി​നു നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ കെ.ആ​ർ. ജൈ​ത്ര​ൻ അധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് ചെ​യ​ർ​മാ​ൻ ഹ​ണി പീ​താം​ബ​ര​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ജി.​ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഒ.​കെ.​ യോ​ഗം പ്ര​സി​ഡ​ന്‍റ് ഡോ.​ നാ​രാ​യ​ണ​ൻ​കു​ട്ടി, എ​സ്‌എ​ൻ ഡിപി യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി പി. കെ. ര​വീ​ന്ദ്ര​ൻ, യൂ​ണി​യ​ൻ കൗ​ണ്‍​സി​ല​ർ ബേ​ബി റാം, ​റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് പി.​ രാ​ജ​ൻ, ല​യ​ണ്‍​സ് പ്ര​സി​ഡ​ന്‍റ് ബ​ല​റാം മോ​ഹ​ൻ, മ​ർ​ച്ച​ൻ​സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഷാ​ജി, വി.​എ​സ്.​ വി​ദ്യാ​ധ​ര​ൻ, അ​യ്യ​പ്പ​സേ​വാ സം​ഘം സെ​ക്ര​ട്ട​റി ഗോ​പാ​ല​കൃ​ഷ്ണപ​ണി​ക്ക​ർ, രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, കെ.​പി.​ ശോ​ഭ, ഇ.ജെ. ഹീ​ര, മു​ര​ളി, ഗോ​പി, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ടി.​കെ.​ സു​ജി​ത്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ.​സ​ലിം എ​ന്നി​വ​ർ സം​സാ​രി​ച്ചു.
പ​ദ്ധ​തി വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് സാ​മൂ​ഹി​ക സ​ന്ന​ദ്ധ സം​ഘ​ന​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചുകൊ​ണ്ട് വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.
കെ.ആ​ർ​. ജൈ​ത്ര​ൻ ( ചെ​യ​ർ​മാ​ൻ), സെ​ക്ര​ട്ട​റി ടി.​കെ.​ സു​ജി​ത് (ക​ണ്‍​വീ​ന​ർ ) എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.