തു​ണിസ​ഞ്ചി പ​ദ്ധ​തി​ക്കു തു​ട​ക്ക​ം
Friday, November 8, 2019 1:10 AM IST
മേ​ലൂ​ർ:​ മേലൂരിൽ തു​ണി സ​ഞ്ചി പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. കു​ന്ന​പ്പി​ള്ളി ആ​ശാ​ൻ മെ​മ്മോ​റി​യ​ൽ വാ​യ​ന​ശാ​ല​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ തു​ണി സ​ഞ്ചി​യു​ടെ പ്ര​കാ​ശ​ന​വും, വി​ത​ര​ണ ഉ​ദ്ഘാ​ട​ന​വും മേ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​ബാ​ബു നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് മെ​ന്പ​ർ ഷി​ജി വി​കാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മേ​ലൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​എം.​മ​ഞ്ചേ​ഷ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.​ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​എ​ൽ.​അ​ജീ​ബ്,ജൂ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് നേ​ഴ്സ് പി.​പ്രി​യ, ലൈ​ബ്രേ​റി​യ​ൻ സു​ലോ​ച​ന ശ​ശി​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.