ച​ന്ദ​ന​മോ​ഷ​ണം; ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Friday, November 8, 2019 1:08 AM IST
എ​രു​മ​പ്പെ​ട്ടി: ച​ന്ദ​ന​മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ വ​നം​വ​കു​പ്പ് അ​റ​സ്റ്റു ചെ​യ്തു. വ​ട​ക്കാ​ഞ്ചേ​രി റേ​ഞ്ചി​ലെ പൂ​ങ്ങോ​ട് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ച​ന്ദ​ന​മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​റ്റ​ണ്ട സ്വ​ദേ​ശി​ക​ളാ​യ പ​ട്ടാ​റ​വീ​ട്ടി​ൽ നൗ​ഷാ​ദ് (36), കൊ​ര​വ​ൻ​കു​ഴി വീ​ട്ടി​ൽ മ​ണി​ക​ണ്ഠ​ൻ (41) എ​ന്നി​വ​രെ പൂ​ങ്ങോ​ട് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ സെ​ക്ഷ​ൻ ഓ​ഫീ​സ​ർ എം.​പി. അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റു ചെ​യ്തു.
പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യും റി​മാ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തു. ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു പ്ര​തി​ക​ൾ​ക്കാ​യി വ​നം​വ​കു​പ്പ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.
സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എം.​പി. അ​നി​ൽ​കു​മാ​ർ, ടി.​എ. മു​ജീ​ബ്, ജി​മ്മി മാ​ത്യു, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ എ​ൻ.​എ. നൗ​ഷാ​ദ്, സി.​പി. അ​നൂ​പ്, സി.​ആ​ർ. ര​ഞ്ജി​ത്ത്, കെ.​ടി. സൈ​ജ​ൻ, അ​ല​സ്റ്റി​ൻ തോ​മ​സ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.