ഭിന്നശേഷിക്കാർക്കു കരുണയുടെ മംഗല്യം
Friday, November 8, 2019 1:08 AM IST
ഗു​രു​വാ​യൂ​ർ: ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ ക​രു​ണ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ശേ​ഷി​യു​ള്ള ഏ​ഴു​ജോ​ഡി യു​വ​തീ-​യു​വാ​ക്ക​ളു​ടെ വി​വാ​ഹം ഞാ​യ​റാ​ഴ്ച ന​ഗ​ര​സ​ഭ ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല​റി​യി​ച്ചു. വ​ധൂ​വ​ര​ന്മാ​ർ​ക്കു സ്വ​ർ​ണം, വ​സ്ത്രം, സ​ദ്യ എ​ന്നി​വ​യെ​ല്ലാം ക​രു​ണ​യാ​ണ് ന​ൽ​കു​ന്ന​ത്. ഇ​വ​രു​ടെ വി​വാ​ഹ​നി​ശ്ച​യം ക​രു​ണ​യു​ടെ ചെ​ല​വി​ൽ ന​ട​ത്തി​യി​രു​ന്നു. 15ല​ക്ഷ​മാ​ണ് വി​വാ​ഹ​ത്തി​നാ​യി ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ക​രു​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വൈ​വാ​ഹി​ക സം​ഗ​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളെ ക​ണ്ടെ​ത്തി​യ​വ​രാ​ണ് വി​വാ​ഹി​ത​രാ​കു​ന്ന​ത്.
വി​വാ​ഹം അ​വ​ര​വ​രു​ടെ മ​താ​ചാ​ര​പ്ര​കാ​ര​മാ​ണ് ന​ട​ത്തു​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 9നും 11​നും ഇ​ട​യ്ക്കു ന​ട​ക്കു​ന്ന വി​വാ​ഹ​ത്തി​ൽ രാ​ഷ്ട്രീ​യ സ​മൂ​ഹ്യ​മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. ക​രു​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ശേ​ഷി​യു​ള്ള 410 പേ​രു​ടെ വി​വാ​ഹ​ങ്ങ​ളാ​ണ് ഇ​തു​വ​രെ ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
ക​രു​ണ ചെ​യ​ർ​മാ​ൻ ഡോ. ​കെ.​ബി. സു​രേ​ഷ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​വി ച​ങ്ക​ത്ത്, ഫാ​രി​ദ ഹം​സ, വേ​ണു പ്രാ​ര​ത്ത്, ശ്രീ​നി​വാ​സ​ൻ ചു​ള്ളി​പ​റ​ന്പി​ൽ, വി​ശ്വ​നാ​ഥ​ൻ അ​യി​നി​പ്പു​ള്ളി, ഐ.​പി. രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.